24 MAY 2025

Nithya V

രോഗങ്ങളെ തുരത്തും, ഈന്തപ്പഴം കഴിക്കാൻ മടിക്കേണ്ട 

Image Courtesy: FREEPIK

ഈന്തപ്പഴം ധാരാളം പോഷക ​ഗുണങ്ങളാൽ സമ്പന്നമാണ്. വിറ്റാമിനുകൾ, പൊട്ടാസ്യം, ഇരുമ്പ്, കാത്സ്യം, ഫൈബർ തുടങ്ങിയവയെല്ലാം ഇവയിൽ അടങ്ങിയിരിക്കുന്നു.

വിറ്റാമിനുകൾ

ഈന്തപ്പഴം പതിവായി കഴിക്കുന്നത് ആരോ​ഗ്യത്തിന് ഏറെ ​ഗുണകരമാണ്. രോ​ഗങ്ങളെ തുരത്താൻ ഇവ സഹായിക്കുന്നു. ഈന്തപ്പഴത്തിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ അറിയാം.

രോഗപ്രതിരോധം

ഈന്തപ്പഴത്തിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. ഇവ ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും.

ദഹനം

കൂടാതെ ശരീരത്തിൽ ഇരുമ്പിന്റെ അംശം കൂട്ടാനും വിളർച്ച തടയാനും ഈന്തപ്പഴം സഹായിക്കും. അതിനാൽ ഇവയെ ഡയറ്റിൽ ഉൾപ്പെടുത്താം.

വിളർച്ച

ഈന്തപ്പഴത്തിൽ കാത്സ്യം ധാരാളം അടങ്ങിയിരിക്കുന്നു. അതിനാൽ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നതിലൂടെ എല്ലുകളുടെ ആരോ​ഗ്യം സംരക്ഷിക്കപ്പെടുന്നു.

കാത്സ്യം

രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഈന്തപ്പഴം ​ഗുണം ചെയ്യും. ഇവയിൽ അടങ്ങിയിരിക്കുന്ന മ​ഗ്നീഷ്യവും പൊട്ടാസ്യവുമാണ് ഇതിന് സഹായിക്കുന്നത്.

രക്തസമ്മർദ്ദം

ഈന്തപ്പഴത്തിൽ ​ഗ്ലൈസമിക് സൂചിക കുറവാണ്. അതിനാൽ ഇവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ ​ഗുണകരമാണ്.

പ്രമേഹം

കൂടാതെ തലച്ചോറിന്റെ ആരോ​ഗ്യത്തിനും ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിന്റെ ആരോ​ഗ്യത്തിന്റെയും ​ഗുണകരമാണ്.

ആന്റിഓക്സിഡന്റുകൾ