ബദാം മിൽക് കുടിയ്ക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ

16 May 2025

Abdul Basith

Pic Credit: Unsplash

ബദാം മിൽകിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. വൈറ്റമിൻ സി, വൈറ്റമിൻ ഡി, കാൽഷ്യം തുടങ്ങി നിരവധി പോഷകങ്ങളാണ് ബദാം മിൽകിലുള്ളത്.

ബദാം മിൽക്

വൈറ്റമിൻ ഇ ബദാം മിൽകിൽ ധാരാളമുണ്ട്. ഇത് ശരീരത്തിൻ്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും സെൽ ഡാമേജ് കുറയ്ക്കുകയും ചെയ്യും.

രോഗപ്രതിരോധ ശേഷി

ബദാം മിൽകിലെ മോണോസാചുറൈസ്ഡ് ഫാറ്റി ആസിഡ് കൊളസ്ട്രോൾ ലെവൽ കുറയ്ക്കും. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.

ഹൃദയാരോഗ്യം

ബദാം മിൽക്കിലെ വൈറ്റമിൻ ഡിയും കാൽഷ്യവും എല്ലുകളുടെ കരുത്ത് വർധിപ്പിക്കാൻ ഏറ്റവും മികച്ച രണ്ട് പോഷകങ്ങളാണ്.

എല്ലുകൾ

പശുവിൻ്റെ പാലിനെ അപേക്ഷിച്ച് ബദാം മിൽക്കിൽ കലോറിയും കാർബോഹൈഡ്രേറ്റുകളും കുറവാണ്. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.

ശരീരഭാരം

ബദാം മിൽക്കിൽ ലാക്ടോസ് ഇല്ല. ലാക്ടോസ് ഇൻടോളറൻസ് ഉള്ളവർക്ക് പശുവിൻ പാലിന് പകരം ബദാം മിൽക്ക് ഉപയോഗിക്കാം.

ലാക്ടോസ്

മധുരമിടാത്ത ബദാം മിൽക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കാര്യമായി വർധിപ്പിക്കില്ല. അതിനാൽ ഡയബറ്റിസ് ഉള്ളവർക്ക് ഇത് നല്ല ഓപ്ഷനാണ്.

ഡയബറ്റിസ്

ബദാം മിൽക് മറ്റ് പല ന്യൂട്രീഷ്യനുകൾ ഉപയോഗിച്ച് മെച്ചപ്പെടുത്താനാവും. ഇത് വൈറ്റമിനുകളുകളും മിനറലുകളും കൂടുതലായി നൽകും.

വൈറ്റമിൻസ്