17 May 2025

TV9 MALAYALAM

ഹൈപ്പര്‍ടെന്‍ഷന്‍ കുറയ്ക്കാം, ഈ മാര്‍ഗങ്ങളിലൂടെ

Image Courtesy: Freepik

ഇന്ന് ലോക ഹൈപ്പര്‍ടെന്‍ഷന്‍ (ഹൈ ബ്ലഡ് പ്രഷര്‍) ദിനം. സൈലന്റ് കില്ലര്‍ എന്ന് അറിയപ്പെടുന്ന ഹൈപ്പര്‍ടെന്‍ഷന്‍ നിയന്ത്രിക്കാനുള്ള ചില ടിപ്‌സ് നോക്കാം

ഹൈപ്പര്‍ടെന്‍ഷന്‍ 

ആരോഗ്യ വിദഗ്ധനായ ഡോ. തുഷാർ തയാൽ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ നിര്‍ദ്ദേശങ്ങളാണ് ഇവിടെ നല്‍കിയിരിക്കുന്നത്‌

പറയുന്നത്‌

ആരോഗ്യകരമായ ഭാരം നിലനിർത്തണം. ഭാരം കുറയ്ക്കുന്നത് പോലും രക്തസമ്മർദ്ദം ഗണ്യമായി കുറയ്ക്കുമെന്ന് അദ്ദേഹം ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു

ഭാരം

DASH (ഡയക്ടറി അപ്രോച്ചസ് ടു സ്‌റ്റോപ്പ് ഹൈപ്പര്‍ടെന്‍ഷന്‍) സ്വീകരിക്കുക. ഉപ്പ്, സാച്വറേറ്റഡ് ഫാറ്റ്‌സ്, പ്രോസസ്ഡ് ഫുഡ് എന്നിവ കുറയ്ക്കുക

ഡയറ്റ്‌

വ്യായാമം ചെയ്യണം. ദിവസവും 30 മിനിറ്റെങ്കിലും ആക്ടീവായിരിക്കുക. വേഗത്തിലുള്ള നടത്തം, സൈക്ലിങ്, നീന്തല്‍ എന്നിവ നല്ലത്‌

വ്യായാമം

അമിത മദ്യപാനം രക്തസമ്മർദ്ദം വര്‍ധിപ്പിക്കും. പുകവലിയും നിര്‍ത്തണം. പുകവലി നിർത്തുന്നത് ഗുണം ചെയ്യും.

മദ്യം

സ്‌ട്രെസ് നിയന്ത്രിക്കണം. ഇടയ്ക്കിടെ ബിപി പരിശോധിക്കണം. ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ഡോക്ടര്‍ നല്‍കുന്ന മരുന്നുകള്‍ കഴിക്കണം.

സമ്മർദ്ദം

വിവരദായക ആവശ്യങ്ങൾക്ക് മാത്രമുള്ള ഈ ലേഖനം പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിന് പകരമല്ല. സംശയങ്ങള്‍ക്ക് ഡോക്ടറുടെ സഹായം തേടുക

നിരാകരണം