17 May 2025

Nithya V

മത്തങ്ങ വിത്ത് പതിവായി കഴിക്കാം, ഗുണങ്ങൾ നിരവധി 

Image Courtesy: Freepik

ആന്റിഓക്സിഡന്റുകൾ, ആരോ​ഗ്യകരമായ കൊഴുപ്പ്, വിറ്റാമിനുകൾ തുടങ്ങിയവയാൽ സമ്പന്നമാണ് മത്തങ്ങ വിത്ത്. ഇവ പതിവായി കഴിക്കുന്നതിലൂടെ നിരവധി ​ഗുണങ്ങൾ ലഭിക്കുന്നു.

ഗുണങ്ങൾ

മത്തങ്ങ വിത്തിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ഇവ ചർമ്മത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കാൻ സഹായിക്കും.

ചർമ്മത്തിന്

ഹൃദയാരോ​ഗ്യം കാക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ഒപ്പം കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും ഇവ ​ഗുണകരം.

ഹൃദയാരോഗ്യം

ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് മത്തങ്ങ വിത്ത് ഡയറ്റിൽ ചേർക്കാം. ഇതിൽ കലോറി കുറവാണ്. കൂടാതെ നാരുകളും അടങ്ങിയിട്ടുണ്ട്.

ശരീരഭാരം

പതിവായി മത്തങ്ങ വിത്ത് കഴിക്കുന്നത് മെലാറ്റോണിന്റെ ഉത്പാദനത്തിന് സഹായിക്കും. ഇതിലൂടെ നല്ല ഉറക്കം ലഭിക്കുന്നു.

ഉറക്കം

മത്തങ്ങ വിത്തിൽ ധാരാളം വിറ്റാമിൻ സിയും സിങ്കും അടങ്ങിയിരിക്കുന്നു. ഇത് രോ​ഗ പ്രതിരോധ ശേഷി വർധിപ്പിക്കുകയും രോ​ഗങ്ങളെ തുരത്തുകയും ചെയ്യുന്നു.

പ്രതിരോധ ശേഷി

മ​ഗ്നീഷ്യം അടങ്ങിയിരിക്കുന്നതിനാൽ മത്തങ്ങ വിത്ത് ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതാണ്. ഇവ എല്ലുകളുടെ ആരോ​ഗ്യത്തെ സംരക്ഷിക്കുന്നു.

എല്ലുകളുടെ ആരോഗ്യം

മത്തങ്ങ വിത്ത് ധാരാളം നാരുകളാൽ സമ്പന്നമാണ്. ഇവ ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ദഹനം