02 JAN 2026

TV9 MALAYALAM

ബാർലി വെള്ളം സ്ഥിരമായി കുടിച്ചാൽ... ഇക്കാര്യങ്ങൾ അറിയാമോ.

 Image Courtesy: Getty Images

ദഹനത്തെ മന്ദഗതിയിലാക്കുന്ന ബീറ്റാ-ഗ്ലൂക്കൻ എന്നറിയപ്പെടുന്ന ലയിക്കുന്ന നാരുകൾ ബാർലി വെള്ളത്തിലുണ്ട്. ഇത് അമിതമായ വിശപ്പ് തടയാൻ നല്ലതാണ്.

ബാർലി വെള്ളം

ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ ബാർലി വെള്ളം നല്ലതാണ്. അതിനാൽ പ്രമേഹ രോ​ഗികൾക്കും സഹായകരമാണ്.

പ്രമേഹം

ബാർലി വെള്ളത്തിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളും മാലിന്യങ്ങളും പുറന്തള്ളാൻ സഹായിക്കുന്നു.

ഗുണങ്ങൾ

ശരീരത്തിന്റെ പിഎച്ച് നിലനിർത്താനും വൃക്കകളുടെയും കരളിന്റെയും ശുദ്ധീകരണം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന പോഷക സമ്പുഷ്ടമായ പാനീയമാണിത്.

പോഷക സമ്പുഷ്ടം

ബാർലി വെള്ളത്തിലെ നാരുകൾ ആരോഗ്യകരമായ കുടൽ ബാക്ടീരിയകൾക്ക് നല്ലതാണ്. ഇത് ശരീരത്തിൽ നിന്നും കുടലിൽ നിന്നും വിഷവസ്തുക്കളെ മൂത്രത്തിലൂടെ പുറന്തള്ളുന്നു.

മൂത്രത്തിലൂടെ

ബാർലി വെള്ളം തിളപ്പിച്ച ശേഷം നാരങ്ങ നീര് ചേർത്ത് കുടിക്കുന്നതും നല്ലതാണ്. ഇത് കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും ഹൃദ്രോ​ഗം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

കൊളസ്ട്രോൾ

ശരീരത്തിന് ജലാംശം നൽകാനും നിർജ്ജലീകരണം തടയാനും ബാർലി വെള്ളം കുടിക്കാം. ബാർലി വെള്ളം വൃക്കകളുടെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നു.

വൃക്കകൾക്ക്