23 June 2025
TV9 MALAYALAM
Image Courtesy: GettyImages
ബീറ്റ്റൂട്ട് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. അതുപോലെ തന്നെയാണ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതും.
ദിവസവും ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഹൃദ്രോഗം കുറയ്ക്കാനും ഹൃദയത്തെ ആരോഗ്യത്തോടെ കാക്കാനും സഹായിക്കുന്ന പാനീയമാണ്.
ബീറ്റ്റൂട്ട് ജ്യൂസിൽ നൈട്രേറ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഒരു സംയുക്തമാണ്.
ബീറ്റ്റൂട്ട് ജ്യൂസിലെ ബീറ്റാമൈൻ കരളിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ സഹായിക്കുകയും പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ബീറ്റ്റൂട്ടിൽ അയൺ ഉള്ളതുകൊണ്ട് രക്തത്തിലെ ഓക്സിജന്റെ സുഗമമായ പ്രവർത്തനത്തിനും അയണിന്റെ കുറവു കാരണം ഉണ്ടാകുന്ന തളർച്ച മാറ്റാനും സഹായിക്കുന്നു.
ബീറ്റ്റൂട്ട് നൈട്രേറ്റ്സ് എന്ന സംയുക്തങ്ങളാൽ സമ്പുഷ്ടമാണ്. നൈട്രേറ്റുകൾ നിങ്ങളുടെ ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ബീറ്റ്റൂട്ട് രോഗപ്രതിരോധ ശക്തി വർദ്ധിപ്പിച്ച് അണുബാധകളിൽ നിന്ന് നിങ്ങളെ അകറ്റി നിർത്തുന്നു.