23 June 2025

TV9 MALAYALAM

അവോക്കാഡോ കൊണ്ട് ചട്ണിയോ!  ദേ ഈസി റെസിപ്പി.

Image Courtesy: GettyImages

രുചി അത്ര പോരെങ്കിലും ആരോ​ഗ്യ ​ഗുണത്തിൽ കേമനാണ് അവക്കാഡോ. എന്നാൽ അവക്കാഡോ കൊണ്ടൊരു ചട്ണി തയ്യാറാക്കിയാലോ.

അവക്കാഡോ

ഈ അവോക്കാഡോ ചട്ണി റൊട്ടി, ചപ്പാത്തി, അല്ലെങ്കിൽ പൊറോട്ട എന്നിവയ്‌ക്കൊപ്പം കഴിക്കാം. ചിക്കൻ ഫ്രൈയ്‌ക്കൊപ്പം ഡിപ്പായും ഇത് ആസ്വദിക്കാം.

കഴിക്കേണ്ടത്

1 വലിയ അവോക്കാഡോ, 1 വലിയ ഉള്ളി, 2 തക്കാളി, 4 പച്ചമുളക്, നാരങ്ങ, മല്ലിയില, 1 ടേബിൾസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, 2 ചുവന്ന മുളക്, എണ്ണ, 1/2 കപ്പ് വേവിച്ച കടല, ഉപ്പും കുരുമുളകും.

ചേരുവകൾ

അവോക്കാഡോ നന്നായി കഴുകി കഷ്ണങ്ങളാക്കി, മാംസ ഭാഗം നീക്കം ചെയ്ത് മാറ്റി വയ്ക്കുക. ഇനി, മറ്റ് പച്ചക്കറികൾ കഴുകി അരിഞ്ഞ് മാറ്റി വയ്ക്കുക.

അരിഞ്ഞെടുക്കാം

വേവിച്ച കടല അവോക്കാഡോയ്‌ക്കൊപ്പം ചേർക്കുക. ഒരു പാൻ എടുത്ത് എണ്ണയിൽ ഒഴിച്ച് അതിലേക്ക് ചുവന്ന മുളക് ചേർത്ത് ചെറുതായി ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക.

വഴറ്റുക

അതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും തക്കാളിയും ചേർക്കുക. ഇനി, കടലയും അവോക്കാഡോയും ഉള്ളി-തക്കാളി മിശ്രിതം, മറ്റുള്ളവ നാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക.

അരച്ചെടുക്കുക

ആവശ്യത്തിനനുസരിച്ച് ഉപ്പും കുരുമുളകും ചേർത്ത് ഇളക്കുക. രുചികരമായ അവക്കാഡോ ചട്ണി തയ്യാർ. നിങ്ങൾക്കിത് എന്തിൻ്റെ കൂടെയും കഴിക്കാം.

ചട്ണി തയ്യാർ