പോഷക സമൃദ്ധമായ ഒരു പച്ചക്കറിയാണ് പാവയ്ക്ക. ഇത് ജ്യൂസടിച്ച് കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പാവയ്ക്ക ജ്യൂസിന്റെ പ്രധാന ഗുണങ്ങൾ നോക്കാം.
കരളിനെ വിഷാംശങ്ങളിൽ നിന്ന് മുക്തമാക്കാനും കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കാനും പാവയ്ക്ക ജ്യൂസ് സഹായിക്കും.
പാവയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ചില പ്രോട്ടീനുകൾ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാൽ പാവയ്ക്ക ജ്യൂസ് പതിവാക്കുക.
ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുള്ള പാവയ്ക്ക ജ്യൂസ് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ മികച്ചതാണ്.
നാരുകളാൽ സമ്പുഷ്ടമായ പാവയ്ക്ക ജ്യൂസടിച്ച് കുടിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.
കലോറി കുറവും നാരുകൾ കൂടുതലും അടങ്ങിയ പാവയ്ക്ക ജ്യൂസ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഏറെ നല്ലതാണ്.
വിറ്റാമിന്‍ എ, സി തുടങ്ങിയവയാൽ സമ്പുഷ്ടമായ പാവയ്ക്ക ജ്യൂസ് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്.
പാവയ്ക്ക ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.