സംഭാരം കുടിയ്ക്കൂ; ഗുണങ്ങൾ നിരവധി

16 May 2025

Abdul Basith

Pic Credit: Unsplash

സംഭാരം നമ്മൾ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പാനീയമാണ്. സംഭാരം കുടിയ്ക്കുന്നതുകൊണ്ട് നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്. ഇവ പരിശോധിക്കാം.

സംഭാരം

സംഭാരത്തിൽ പ്രോബയോട്ടിക്സ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ദഹനം മെച്ചപ്പെടുത്തി ഉദരാരോഗ്യം മികച്ചതാക്കാൻ സഹായിക്കും.

ഉദരാരോഗ്യം

സംഭാരം കുടിയ്ക്കുന്നതിലൂടെ മെറ്റാബൊളിസം വർധിക്കും. ഇത് വളരെ വേഗം വയർ നിറഞ്ഞതായി തോന്നിച്ച് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

ശരീരഭാരം

സംഭാരത്തിൽ കാൽഷ്യം ധാരാളമുണ്ട്. കാൽഷ്യം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിൽ പ്രധാനമാണ്. അതുകൊണ്ട് സംഭാരവും നിർണായകമാണ്.

എല്ല്

സംഭാരത്തിലുള്ളത് വെള്ളവും ഇലക്ട്രോലൈറ്റുകളുമാണ്. അതുകൊണ്ട് തന്നെ സംഭാരം ഡീഹൈഡ്രേഷൻ കുറയ്ക്കും. വേനലിൽ ഇത് ഏറെ സഹായകമാണ്.

ഡീഹൈഡ്രേഷൻ

കടുത്ത വേനലിൽ ഉന്മേഷം നൽകാൻ സംഭാരത്തിന് സാധിക്കും. നേരത്തെ പറഞ്ഞതുപോലെ ഹൈഡ്രേഷനെ സഹായിക്കുന്നത് കൊണ്ടാണ് ഇത്.

ഉന്മേഷം

സംഭാരത്തിൽ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ചർമ്മാരോഗ്യത്തെ സഹായിക്കും. ഇത് ശരീരത്തിലെ ചുളിവുകളും പാടുകളും നീക്കും.

ചുളിവ്

ബിപി ക്രമീകരിച്ച് എനർജി വർധിപ്പിക്കാൻ സംഭാരത്തിന് കഴിയും. ഇതിലൂടെ ഹൃദയത്തിൻ്റെയും കരളിൻ്റെയും ആരോഗ്യവും മെച്ചപ്പെടും. 

ബിപി