16 May 2025

Nithya V

കളയേണ്ട, മാമ്പഴ തൊലിക്കുമുണ്ട് ​ഗുണങ്ങൾ 

Image Courtesy: Freepik

മാമ്പഴത്തിന്റെ തൊലിയിൽ പോളിഫെനോളുകൾ, കരോട്ടിനോയിഡുകൾ, നാരുകൾ, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിരിക്കുന്നു.

മാങ്ങാത്തൊലി

മാങ്ങയുടെ തൊലി ഉപയോഗിച്ച് ഉണ്ടാക്കിയ ചായയോ ഡിടോക്സ് വെള്ളമോ കുടിക്കുന്നത് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു

പ്രമേഹം

വായിലെ ബാക്ടീരിയയുടെ വളർച്ചയെ തടയാൻ സഹായിക്കുന്ന ആന്റിമെെക്രോബിയൽ ഗുണങ്ങളുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങൾ തൊലിയിൽ അടങ്ങിയിരിക്കുന്നു

ആന്റിമെെക്രോബിയൽ

മാമ്പഴത്തിന്റെ തൊലിയിൽ അടങ്ങിയിട്ടുള്ള ഡയറ്ററി ഫൈബർ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പറയപ്പെടുന്നു.

ശരീരഭാരം

ഇവയിലെ ആന്റിഓക്സിഡന്റുകൾ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്നും ഫ്രീറാഡിക്കിലുകളിൽ നിന്നും സംരക്ഷിക്കുന്നു.

ഫ്രീറാഡിക്കൽ

മാങ്ങാത്തൊലിയിലെ ഫൈറ്റോ ന്യൂട്രിയന്റുകൾ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ തടയാൻ ഏറെ സഹായകരമാണ്.

ഹൃദയാരോഗ്യം

ഇവയിലെ വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.

പ്രതിരോധ ശേഷി

അതുപോലെ, മാങ്ങയുടെ തൊലിയിൽ കാണപ്പെടുന്ന പെക്റ്റീൻ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

കൊളസ്ട്രോൾ