16 MAY 2025
TV9 MALAYALAM
Image Courtesy: FREEPIK
വെറുതെ ഒഴുച്ച് കഴിക്കാനുള്ള ഒന്നല്ല മോര്. മറിച്ച് ഏറെ ആരോഗ്യ ഗുണമുള്ള ശരീരത്തിന് ഉന്മേഷം നൽകുന്ന ഒരു പാനീയമാണ്.
ദഹനം, കുടലിന്റെ ആരോഗ്യം, ഭാരം നിയന്ത്രിക്കാൻ സഹായിക്കുക തുടങ്ങിയ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് മോര്.
മോരിൽ പ്രോബയോട്ടിക്കുകൾ അടങ്ങിയിട്ടുണ്ട്, ഇവ നല്ല ബാക്ടീരിയകളാണ്, ഇത് കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ച്ച് ദഹനം മെച്ചപ്പെടുത്തുന്നു.
മെറ്റബോളിസത്തെ പിന്തുണയ്ക്കുന്നതിലൂടെയും വയറു നിറഞ്ഞതായി തോന്നിപ്പിക്കുന്നതിലൂടെയും ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
കാൽസ്യത്തിന്റെ നല്ലൊരു ഉറവിടമാണ് മോര്. അസ്ഥികളുടെ ശക്തിക്കും അവ നിലനിർത്തുന്നതിനും ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകൾ തടയുന്നതിനും സഹായിക്കും.
മോരിൽ പ്രധാനമായും വെള്ളവും ഇലക്ട്രോലൈറ്റുകളും അടങ്ങിയിരിക്കുന്നു. ഇത് വേനൽകാലത്തെ നിർജ്ജലീകരണം തടയാൻ നല്ലതാണ്.
വേനലിലെ പൊള്ളുന്ന ചൂടുള്ള കാലാവസ്ഥയിൽ നിങ്ങളുടെ ശരീരത്തിന് ഏറ്റവും ഉന്മേഷദായകവും ആരോഗ്യകരവുമായ ഒരു പാനീയമാണ് മോര്.
മോരിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിൽ മുഖക്കുരുവും ചുളിവുകളും ഉണ്ടാകുന്നത് കുറയ്ക്കുകയും ചെയ്യും.