15 May 2025
Abdul Basith
Pic Credit: Unsplash
മഴയ് പെയ്ത് തുടങ്ങിയതിനാൽ വേനൽക്കാലം ഏറെക്കുറെ അവസാനിച്ചെങ്കിലും ഇപ്പോഴും പകൽ സമയങ്ങളിൽ അസഹനീയമായ ചൂടാണ്.
വേനലിലെ ചൂടിൽ നിന്ന് രക്ഷപ്പെടാനുൻ പല മാർഗങ്ങളുണ്ട്. ഇവയിൽ വളരെ പ്രധാനപ്പെട്ട മാർഗങ്ങളിൽ ഒന്നാണ് നാരങ്ങാവെള്ളം.
വേനൽക്കാലത്ത് ചൂടിൽ നിന്ന് രക്ഷ നേടാൻ നാരങ്ങാവെള്ളം കുടിയ്ക്കുന്നതിൽ ചില ഗുണങ്ങളുണ്ട്. ഇവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
വൈറ്റമിൻ സി കൊണ്ട് സമ്പന്നമാണ് നാരങ്ങ. അതുകൊണ്ട് തന്നെ നാരങ്ങാവെള്ളം കുടിയ്ക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടും.
നാരങ്ങാവെള്ളത്തിൽ നിരവധി വൈറ്റമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. ഇത് ചൂട് കൂടുന്ന സമയത്ത് ശരീരം ഹൈഡ്രേറ്റായി നിലനിർത്തും.
അസിഡിറ്റി, ബ്ലോട്ടിങ് തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർക്ക് നാരങ്ങാവെള്ളം നല്ല മാർഗമാണ്. ഒരല്പം ഉപ്പിട്ട് നാരങ്ങാവെള്ളം കുടിച്ചാൽ ദഹനത്തെ സഹായിക്കും.
നാരങ്ങാവെള്ളം കുടിയ്ക്കുന്നതിലൂടെ അധികമുള്ള ഫാറ്റ് ബേൺ ചെയ്ത്, മെറ്റാബൊളിസം വർധിപ്പിച്ച്, ശരീരഭാരം നിയന്ത്രിക്കാനാവും.
പ്രകൃതിദത്ത ഡീറ്റോക്സ് ഡ്രിങ്ക് ആയാണ് നാരങ്ങാവെള്ളത്തിനെ കണക്കാക്കുന്നത്. ഇത് ടോക്സിൻസ് ഒഴിവാക്കി ആരോഗ്യം മെച്ചപ്പെടുത്തും.