09 July 2025
Abdul Basith
Pic Credit: Unsplash
ലൈം ടീം നമുക്ക് അപരിചിതമല്ല. പലപ്പോഴും നമ്മൾ കുടിയ്ക്കുന്നതാണ് ഇത്. വെറുമൊരു ഡ്രിങ്ക് എന്നതിനപ്പുറം ലൈം ടീം ഒരു ഹെൽത്ത് ബൂസ്റ്ററാണ്.
ലൈം ടീ കുടിച്ചാൽ നിരവധി ആരോഗ്യഗുണങ്ങൾ ലഭിക്കും. ദഹനം മുതൽ ആകെ മൂഡ് വരെ മെച്ചപ്പെടുത്താൻ ലൈം ടീയ്ക്ക് സാധിക്കും.
ദിവസവും ലൈം ടീ കുടിച്ചാൽ കൃത്യമായി ലഭിക്കുന്ന ചില ആരോഹഗ്യഗുണങ്ങളുണ്ട്. ഇവ എന്തൊക്കെയാണ് എന്ന് പരിശോധിക്കാം.
നാരങ്ങ ദഹനത്തെ സഹായിക്കും. ഭക്ഷണത്തിന് ശേഷം ലൈം ടീ കുടിയ്ക്കുന്നത് ബ്ലോട്ടിംഗ് കുറച്ച് ഉദരാരോഗ്യം മെച്ചപ്പെടുത്തും.
നാരങ്ങയിൽ വൈറ്റമിൻ സിയും ആൻ്റിഓക്സിഡൻ്റുകളും ധാരാളമുണ്ട്. അതുകൊണ്ട് തന്നെ ലൈം ടീ രോഗപ്രതിരോധ ശേഷിയെ സഹായിക്കും.
മെറ്റാബൊളിസം വർധിപ്പിച്ച് ഭാരനിയന്ത്രണത്തെ സഹായിക്കാനും ലൈം ടീയ്ക്ക് സാധിക്കും. ഇതിലൂടെ ദിവസം മുഴുവൻ ഹൈഡ്രേറ്റഡ് ആയിരിക്കും.
ശരീരത്തിലെ ടോക്സിൻസ് നീക്കം ചെയ്ത് കരളിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ലൈം ടീയുടെ സ്ഥിരമായ ഉപയോഗം സഹായകമാവും.
ലൈം ടീയിലെ മണവും രുചിയും മൂഡ് മെച്ചപ്പെടുത്താൻ സഹായിക്കും. നാച്ചുറൽ എനർജി ബൂസ്റ്റർ കൂടിയായ ഇത് ക്ഷീണം കുറയ്ക്കുകയും ചെയ്യും.