വെണ്ടയ്ക്ക വെള്ളത്തിനുമുണ്ട് ഗുണങ്ങൾ

11 May 2025

Abdul Basith

Pic Credit: Unsplash

വെണ്ടയ്ക്ക വെള്ളത്തിൽ മുക്കിവച്ച് ഉണ്ടാക്കുന്നതാണ് വെണ്ടയ്ക്ക വെള്ളം. വെണ്ടയ്ക്ക വെള്ളത്തിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്.

വെണ്ടയ്ക്ക വെള്ളം

വെണ്ടയ്ക്കയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം കുറച്ച് ശോധന എളുപ്പമാക്കുകയും ഉദരാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

ഫൈബർ

വെണ്ടയ്ക്കയിൽ അടങ്ങിയിരിക്കുന്ന ഫൈബർ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. ഇക്കാര്യം വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

പഞ്ചസാര

കാൽഷ്യം, മഗ്നീഷ്യം, വൈറ്റമിൻ എന്നീ പോഷകങ്ങൾ വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഇതൊക്കെ എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

എല്ല്

വെണ്ടയ്ക്കയിലുള്ള ഫൈബറും പ്രോട്ടീനും പെട്ടെന്ന് വയറ് നിറഞ്ഞതായി തോന്നിയ്ക്കും. ഇത് ശരീരഭാരത്തിൻ്റെ നിയന്ത്രണത്തിനും സഹായിക്കും.

ഭാരനിയന്ത്രണം

വെണ്ടയ്ക്കയിലെ ആൻ്റിഇൻഫ്ലമേറ്ററി, ആൻ്റിഓക്സിഡൻ്റ് പ്രോപ്പർട്ടികൾ ചർമ്മത്തിൻ്റെ തിളക്കം വർധിപ്പിക്കും. ചർമ്മാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

ചർമ്മാരോഗ്യം

വൈറ്റമിൻ എ, സി, കെ എന്നിവ വെണ്ടയ്ക്കയിൽ ധാരാളമുണ്ട്. ഇവയൊക്കെ ശരീരത്തിൻ്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.

രോഗപ്രതിരോധ ശേഷി

കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും ഹോർമോണുകൾ നിയന്ത്രിക്കാനും കരളിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനുമൊക്കെ വെണ്ടയ്ക്ക സഹായിക്കും.

മറ്റ് ഗുണങ്ങൾ