11 May 2025
Nithya V
Image Courtesy: Social Media
ഇളനീർ പോലെ തന്നെ എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ് പനനൊങ്ക്. ധാരാളം വിറ്റാമിനുകളും പോഷകഗുണങ്ങളും അടങ്ങിയ ഇവ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
വിറ്റാമിൻ എ, ബി, സി, ഇരുമ്പ്, സിങ്ക്, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമായ പനനൊങ്കിന്റെ ആരോഗ്യഗുണങ്ങൾ പരിശോധിക്കാം.
പനനൊങ്കിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും സോഡിയവും ശരീരത്തിലെ നിർജ്ജലീകരണത്തെ തടയാൻ സഹായിക്കുന്നു.
പനനൊങ്ക് കഴിക്കുന്നത് അമിത വണ്ണം കുറയ്ക്കാൻ സഹായിക്കുന്നു. അതിനാൽ ഇവ ദിവസംപ്രതി കഴിക്കാവുന്നതാണ്.
കൂടാതെ ഇവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, കരോട്ടിനോയ്ഡ്സ് എന്നിവ കാഴ്ച ശക്തി കൂട്ടാൻ സഹായിക്കുന്നു.
പനനൊങ്ക് ഗർഭിണികൾക്കും കഴിക്കാവുന്നതാണ്. അസിഡിറ്റി, മലബന്ധം എന്നീ പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്നു.
പനനൊങ്ക് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു. അതിനാൽ പ്രമേഹരോഗികൾക്കും ഇത് ഗുണകരമാണ്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല