വേനൽക്കാലത്ത് പ്ലം കഴിക്കാം; ഗുണങ്ങൾ നിരവധി

11 May 2025

Abdul Basith

Pic Credit: Unsplash

വേനൽക്കാലം കൊടുമ്പിരിക്കൊള്ളുകയാണ്. കടുത്ത ചൂടിൽ നിന്ന് രക്ഷപ്പെടാൻ പറ്റിയ മാർഗമാണ് പ്ലം. പ്ലമ്മിൻ്റെ ഗുണങ്ങൾ പരിശോധിക്കാം.

വേനൽക്കാലത്തെ പ്ലംസ്

പ്ലമ്മിന് ശരീരത്തെ തണുപ്പിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ട് തന്നെ ഈ വേനൽക്കാലത്ത് പ്ലം കഴിക്കുന്നത് ചൂടിൽ നിന്ന് നമ്മളെ രക്ഷപ്പെടുത്തും.

കൂളിങ് എഫക്റ്റ്

കഴിച്ചിട്ടുള്ളവർക്കറിയാം, പ്ലമ്മിൽ ജലാംശം ഒരുപാടുണ്ട്. അതിനാൽ, വേനൽക്കാത്തെ കടുത്ത ചൂട് ചെറുക്കാൻ പ്ലമ്മിലെ ജലാശം സഹായിക്കും.

വെള്ളം

പ്ലമ്മിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധശേഷി വർധിപ്പിച്ച് വേനലിലെ വിവിധ അസുഖങ്ങൾ ചെറുക്കും.

വൈറ്റമിൻ സി

പ്ലമ്മിൽ പൊട്ടാസ്യവും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദവും കൊളസ്ട്രോൾ ലെവരും നിയന്ത്രിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.

രക്തസമ്മർദ്ദം

പ്ലമ്മിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ആൻ്റിഓക്സിഡൻ്റുകളും വൈറ്റമിനുകളും ചർമ്മാരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കും.

ചർമ്മാരോഗ്യം

പ്ലമ്മിൽ വൈറ്റമിൻ കെയും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ കരുത്തും ഡെൻസിറ്റിയും വർധിപ്പിച്ച് ആരോഗ്യം സംരക്ഷിക്കും.

എല്ലുകൾ

പ്ലമ്മിൽ ഫൈബറുകൾ ധാരാളമുണ്ടെന്ന് നേരത്തെ പറഞ്ഞു. ഈ ഫൈബർ ദഹനം മെച്ചപ്പെടുത്തി മലബന്ധം ഉദരാരോഗം മികച്ചതാക്കും.

ദഹനം