22 March 2026
Jayadevan A M
Image Courtesy: Getty Images
വെണ്ടയ്ക്കയുടെ ആരോഗ്യഗുണത്തെക്കുറിച്ച് നാം കേട്ടിട്ടുണ്ടാകും. എന്നാല്‍ വെണ്ടയ്ക്ക വെള്ളത്തിന്റെ ഗുണത്തെക്കുറിച്ച് പലര്‍ക്കും ധാരണയുണ്ടാകില്ല
രാവിലെ വെറും വയറ്റില്‍ വെണ്ടയ്ക്ക വെള്ളം കുടിക്കുന്നത് നിരവധി ഗുണങ്ങള്‍ നല്‍കുന്നു. അതേക്കുറിച്ച് നോക്കാം
വെണ്ടയ്ക്ക വെള്ളം കുടിക്കുന്നത് ദഹനത്തിന് നല്ലതാണ്. മലബന്ധം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് ഒരു പരിഹാരമാണ്
വെണ്ടയ്ക്ക വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് വെണ്ടയ്ക്ക വെള്ളം നല്ലതാണ്
ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ സി തുടങ്ങിയവ ഇതിലുണ്ട്. രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു
രണ്ടോ മൂന്നോ വെണ്ടയ്ക്ക എടുത്ത് കനം കുറഞ്ഞ കഷണങ്ങളാക്കുക. ഇത് വെള്ളത്തിലിട്ട് ഒരു രാത്രി വയ്ക്കുക. രാവിലെ കുടിക്കുക
വൃക്ക സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍, മരുന്നുകള്‍ കഴിക്കുന്നവര്‍ എന്നിവര്‍ ഡോക്ടറുടെ മാര്‍ഗനിര്‍ദ്ദേശം തേടണം
വെണ്ടയ്ക്ക വെള്ളം പൊതുവെ സുരക്ഷിതമാണ്. എന്നാല്‍ ചിലരില്‍ അലര്‍ജിയുണ്ടാക്കാം. ചിലരില്‍ ദഹനപ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്