25 June 2026

Nithya V

പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാറുണ്ടോ? ഗുണങ്ങളേറെ 

Photo Credit: Getty Images

നമ്മുടെ അടുക്കളകളിലെ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മഞ്ഞൾ. സുഗന്ധവ്യഞ്ജനം എന്നതിലുപരി മികച്ചൊരു ഔഷധം കൂടിയാണിത്.

മഞ്ഞൾ

ആയുർവേദ പ്രകാരം, രാത്രി കിടക്കുന്നതിന് മുമ്പ് മഞ്ഞൾപ്പാൽ കുടിക്കുന്നത് ശരീരത്തിന് ഒട്ടനവധി ആരോഗ്യഗുണങ്ങളാണ് നൽകുന്നത്

മഞ്ഞൾപ്പാൽ

പാലിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകളും മഞ്ഞളിലെ കർക്കുമിനും രാത്രിയിൽ മാനസിക സമ്മർദ്ദം കുറയ്ക്കുകയും നല്ല ഉറക്കം നൽകുകയും ചെയ്യുന്നു.

ഉറക്കം

മഞ്ഞളിൽ ധാരാളമായി ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് രോഗങ്ങളെ അകറ്റുന്നു.

രോഗപ്രതിരോധം

അതുപോലെ, രാത്രിയിൽ ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് മഞ്ഞൾപ്പാൽ ഒരു മികച്ച പരിഹാരമാണ്.

ദഹനം

ആമാശയത്തിലെ വീക്കങ്ങൾ കുറയ്ക്കാനും ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങളെ തടയാനും മഞ്ഞൾ പാൽ സഹായിക്കുന്നു.

അസിഡിറ്റി

മഞ്ഞളിലെ കർക്കുമിൻ സന്ധികളിലെയും പേശികളിലെയും വീക്കവും വേദനയും കുറയ്ക്കാൻ സഹായിക്കും.

വീക്കം

മഞ്ഞൾ പാൽ ചർമ്മത്തിലുണ്ടാകുന്ന മുഖക്കുരു, കറുത്ത പാടുകൾ എന്നിവ മാറി ചർമ്മത്തിന് സ്വാഭാവിക തിളക്കവും ആരോഗ്യവും നൽകുന്നു

ചർമ്മസംരക്ഷണം