25 June 2026
Jayadevan A M
Image Courtesy: Getty Images
തലയിണക്കവറുകൾ വല്ലപ്പോഴും മാത്രം മാറ്റിയാല്‍ മതിയെന്നാണോ നിങ്ങളുടെ ചിന്ത? എന്നാല്‍ അത് പ്രശ്‌നമാണ്.
തലയിണക്കവറുകൾ എത്ര ദിവസത്തിൽ ഒരിക്കൽ മാറ്റണം, മാറ്റാതിരുന്നാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ആഴ്ചയിൽ ഒരിക്കലെങ്കിലും തലയിണയുറകൾ നിർബന്ധമായും മാറ്റി അലക്കണം. 2-3 ദിവസത്തിൽ ഒരിക്കൽ മാറ്റേണ്ടത് ആരൊക്കെയെന്ന് നോക്കാം
മുഖത്ത് അമിതമായി എണ്ണമയമുള്ളവർ ഉറകൾ വേഗത്തിൽ മാറ്റണം. രാത്രിയിൽ ക്രീമുകളോ സെറമോ ഉപയോഗിക്കുന്നവരും ഇങ്ങനെ ചെയ്യുന്നതാണ് നല്ലത്
മുഖക്കുരു ഉള്ളവർ തലയിണയിലെ ബാക്ടീരിയകൾ വീണ്ടും മുഖത്തേക്ക് പടരാതിരിക്കാൻ രണ്ട് ദിവസത്തിലൊരിക്കൽ ഉറ മാറ്റുന്നതാണ് നല്ലത്
അലർജി, ആസ്ത്മ പ്രശ്നങ്ങളുള്ളവരും ശ്രദ്ധിക്കണം. പൊടിപടലങ്ങളും ഡസ്റ്റ് മൈറ്റുകളും അലർജി കൂട്ടുമെന്നതിനാല്‍ ഒരു തലയിണക്കവര്‍ തുടര്‍ച്ചയായി ദീര്‍ഘനാള്‍ ഉപയോഗിക്കരുത്
കാണുമ്പോള്‍ വലിയ അഴുക്കൊന്നും തോന്നില്ലായിരിക്കാം. എന്നാല്‍ കുറച്ചുദിവസം തുടർച്ചയായി ഉപയോഗിക്കുന്ന തലയിണയുറകള്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും
തലയിണക്കവറുകൾ കഴുകുമ്പോൾ നേരിയ ചൂടുവെള്ളം ഉപയോഗിക്കുന്നത് ബാക്ടീരിയകളെയും ഡസ്റ്റ് മൈറ്റുകളെയും നശിപ്പിക്കാൻ സഹായിക്കും.