06 MAY 2025

TV9 MALAYALAM

രാത്രിയിൽ പാൽ കുടിക്കുന്നത് നല്ല ശീലമാണോ?

Image Courtesy: FREEPIK

നിരവധി പോഷകങ്ങളും ധാതുക്കളും അടങ്ങിയ ആരോ​ഗ്യ ​ഗുണമുള്ള ഒന്നാണ് പാൽ. ഒരു ​ഗ്ലാസ് പാൽ കുടിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ പലതും ലഭിക്കുന്നു.

പാൽ

ദഹനവ്യവസ്ഥയ്ക്ക് ആശ്വാസം നൽകുന്ന ഒന്നാണ് ചെറു ചൂടുള്ള പാൽ. ഇത് അസിഡിറ്റി, വയറ്റിലെ അസ്വസ്ഥത എന്നിവയിൽ നിന്ന് ആശ്വാസം നൽകുന്നു.

ചൂടുള്ള പാൽ

നമ്മുടെ ഉറക്കത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള സംയുക്തങ്ങൾ പാലിൽ അടങ്ങിയിരിക്കുന്നു.

ഹോർമോണുകൾ

ശരീരം വിശ്രമിക്കാനൊരുങ്ങുമ്പോൾ രാത്രിയിൽ ചൂടുള്ള പാൽ കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും.

ജലാംശം

രാത്രിയിൽ ഇളം ചൂടുള്ള പാൽ കുടിക്കുന്നതിലൂടെ നിങ്ങളുടെ സമ്മർദ്ദം കുറയ്ക്കാനും നാഡീവ്യവസ്ഥയെ ശാന്തമാക്കാനും സഹായിക്കുന്നു.

സമ്മർദ്ദം

പാലിലെ പ്രോട്ടീനും കൊഴുപ്പും രാത്രിയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. പാലിലുള്ള കസീൻ, പേശികളുടെ നന്നാക്കലിനും വളർച്ചയെയും സഹായിക്കും.

പ്രോട്ടീൻ

കാൽസ്യം, വിറ്റാമിൻ ഡി എന്നിവയാൽ സമ്പുഷ്ടമായതിനാൽ, ഇത് പതിവായി കുടിക്കുന്നത് അസ്ഥികളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.

അസ്ഥികൾക്ക്

പാലിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുള്ളതിനാൽ  ഇവ ദഹനത്തെ എളുപ്പമാക്കുന്നു. രാത്രിയിൽ ഇത് കുടിക്കുന്നത് കുടലിന്റെ ആരോഗ്യത്തെ സഹായിച്ചേക്കാം.

പ്രോബയോട്ടിക്സ്