1 June 2026
ASHLI C
Photo Credit: Getty Images
നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഒരു പഴവർഗ്ഗമാണ് ചാമ്പക്ക. ഇതിന് ആരോഗ്യ ഗുണങ്ങളും ഏറെയാണ്.
ചാമ്പക്ക കഴിക്കുന്നത് ശരീരത്തിന് കുളിർമയും ജലാംശം നിലനിർത്താനും സഹായിക്കുന്നു. 90% ത്തിൽ അധികം ജലം അടങ്ങിയ ഒരു പഴവർഗ്ഗമാണിത്.
പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന പഴവർഗമാണ് ചാമ്പക്ക. ഇതിൽ അടങ്ങിയിരിക്കുന്ന ജാംബോസിൻ അന്നജം പഞ്ചസാര ആയി മാറുന്ന പ്രക്രിയയെ നിയന്ത്രിക്കുന്നു.
ദഹനപ്രക്രിയ സുഖം ആക്കുവാൻ ചാമ്പക്ക കഴിക്കുന്നത് നല്ലതാണ്. കാരണം ഇതിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള നാരുകൾ ഇതിന് സഹായിക്കും.
വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ധാരാളമടങ്ങിയിരിക്കുന്ന പഴവർഗമാണ് ചാമ്പക്ക. അതിനാൽ ഇത് കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
ചാമ്പക്ക കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അതായത് എൽഡിഎൽ ഇല്ലാതാക്കുകയും ഇതുവഴി ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യും.
ചാമ്പക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും നമ്മുടെ ചർമ്മത്തെ വാർദ്ധക്യം ആകുന്നതിൽ നിന്ന് തടയുകയും ശർമ എപ്പോഴും യുവത്വം ഉള്ളതായി നിലനിർത്തുകയും ചെയ്യും.
കണ്ണിന്റെ കാഴ്ച വർദ്ധിപ്പിക്കുവാൻ ചാമ്പക്ക കഴിക്കുന്നത് നല്ലതാണ് കാരണം ഇതിൽ ധാരാളമായി വിറ്റാമിൻ A അടങ്ങിയിരിക്കുന്നു.