30 May 2026
Aswathy Balachandran
Image Courtesy: Getty Images
കൊച്ചി നഗരത്തിരക്കുകളിൽ നിന്ന് മാറി, പറവൂരിനടുത്ത് ബിരിയാണിച്ചെമ്പുകൾ പുകയുന്ന രുചിയുടെ സ്വന്തം ദേശമാണ് മാഞ്ഞാലി.
വർഷങ്ങൾക്ക് മുൻപ് കോയമ്പത്തൂരിൽ നിന്ന് തമിഴ് ശൈലിയിലുള്ള പാചകം പഠിച്ച് നാട്ടിലെത്തിയ സി. എം. അബ്ദുൾഖാദർ ആണ് മാഞ്ഞാലി ബിരിയാണിയുടെ സ്ഥാപകൻ.
മാഞ്ഞാലിയിൽ പിറവിയെടുത്തിട്ടുള്ള ഒട്ടുമിക്ക ഹോട്ടലുകൾക്കും ഒരേയൊരു പേര് മാത്രമേയുള്ളൂ—'മാഞ്ഞാലി ബിരിയാണി'.
രാവിലെ 10 മണിയാകുമ്പോഴേക്കും ഇവിടുത്തെ വഴികളിൽ പുതിനയുടെയും ഏലക്കായുടെയും ഗ്രാമ്പൂവിന്റെയും സുഗന്ധം നിറയും, ബിരിയാണിച്ചെമ്പുകൾ സജീവമാകും.
ഇവിടെ ചോറും ഇറച്ചി മസാലയും വെവ്വേറെയാണ് ഉണ്ടാക്കുന്നത്. സാധാരണ ബിരിയാണി പോലെ 'ദം' ചെയ്യാതെ, വിളമ്പുന്ന നേരത്താണ് ഇവ ഒന്നിച്ച് ചേർക്കുന്നത്.
ബിരിയാണിയുടെ എരിവ് മാത്രമല്ല, കോഴിക്കോടൻ ഹൽവയേക്കാൾ മൃദുവായ (Soft) പലതരം രുചികളിലുള്ള ഹൽവകളും മാഞ്ഞാലിയുടെ സവിശേഷതയാണ്.
രാത്രി 12 മണി കഴിഞ്ഞാലും ഇവിടുത്തെ കടകൾ സജീവമാണ്. ആൻഡമാൻ ദ്വീപുകളിലേക്ക് വരെ ഇവിടുത്തെ ഹൽവകൾ കയറ്റി അയക്കുന്നുണ്ട്.
ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ലാതെ, കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള ഭക്ഷണം നൽകി മനുഷ്യരെ ഒരുമിപ്പിച്ചു നിർത്തുന്ന മാന്ത്രികതയാണ് മാഞ്ഞാലി.