30 MAY 2026
SHIJI MK
Image Credit: Getty Images
വീട്, അലമാര തുടങ്ങി എല്ലാതും സുരക്ഷിതമാക്കി വെക്കാന്‍ ഒരു താക്കോലിന് സാധിക്കും. കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും ഒരു മനുഷ്യന്റെ ജീവിതവുമായി താക്കോലുകള്‍ക്ക് വലിയ ബന്ധമുണ്ട്.
താക്കോല്‍ നഷ്ടപ്പെട്ട് പോയി വലിയ കുഴപ്പത്തിലാക്കുന്ന ആളുകളും ധാരാളമാണ്. താക്കോല്‍ നഷ്ടപ്പെടുമ്പോള്‍ എവിടെ എങ്ങനെ തിരയും എന്നതും വെല്ലുവിളിയാകാറുണ്ട്. ഇത് പിന്നീട് കിട്ടാറുമുണ്ട് അല്ലേ?
താക്കോല്‍ നഷ്ടപ്പെടുന്നതിന് പ്രധാന കാരണം ആളുകളുടെ അശ്രദ്ധയാണ്. എന്നാല്‍ എപ്പോഴും താക്കോല്‍ നഷ്ടപ്പെടുന്നതിന് കാരണമാകുന്നത് നിങ്ങളുടെ അശ്രദ്ധ മാത്രമാല്ല. പിന്നെ?
താക്കോല്‍ നഷ്ടപ്പെടുന്നതിന് നമ്മുടെ ജീവിതവുമായി ബന്ധമുണ്ട്. മത വിശ്വാസങ്ങളിലും മറ്റും താക്കോലുകള്‍ നഷ്ടപ്പെടുന്നത് ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളുടെ സൂചനയാണ്.
ജീവിതത്തില്‍ തുടര്‍ച്ചയായി കുഴപ്പങ്ങള്‍ ഉണ്ടാകുകയോ അല്ലെങ്കില്‍ ജീവിതം അസ്ഥിരമാകുകയോ ചെയ്യുന്നതിന്റെ അടയാളമായി താക്കോലുകള്‍ നഷ്ടപ്പെടുന്നതിനെ വിലയിരുത്താം.
ഇത് മാത്രമല്ല, താക്കോല്‍ ഇടയ്ക്കിടെ നിങ്ങളില്‍ നിന്ന് നഷ്ടപ്പെടുകയാണെങ്കില്‍ അത് പ്രവൃത്തികളിലോ അല്ലെങ്കില്‍ മറ്റ് കാര്യങ്ങളിലുള്ള നിയന്ത്രണം ഇല്ലാത്ത അവസ്ഥയെയോ സൂചിപ്പിക്കുന്നു.
ഇന്നത്തെ കാലത്ത് ഭൂരിഭാഗം ആളുകളും കടന്നുപോകുന്നത് കടുത്ത സമ്മര്‍ദത്തിലൂടെയാണ്. ജോലിയുമായി ബന്ധപ്പെട്ടുള്ള പല കാര്യങ്ങളും ജീവിതത്തെ ബാധിക്കുന്നു, ഇതും മറവിക്ക് വഴിയൊരുക്കും.
ശരിയായി ഉറങ്ങാത്തതും ഇന്ന് പലരുടെയും പ്രശ്‌നമാണ്. ഉറക്കത്തിന്റെ കുറവ് ആളുകളെ കൃത്യമായി സൂക്ഷ്മതയോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് നിന്ന് പിന്നോട്ട് വലിക്കുന്നു.