7 May 2025

TV9 MALAYALAM

ഇന്ത്യയുടെ മോക്ക് ഡ്രില്‍ ചരിത്രം ഇതുവരെ

Image Courtesy: PTI

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ രാജ്യവ്യാപകമായി ഇന്ന് മോക്ക്ഡ്രില്‍ നടക്കും. രാജ്യത്തെ 259 സ്ഥലങ്ങളിലാണ് മോക്ക് ഡ്രില്‍ നടക്കുന്നത്‌ (ചിത്രങ്ങള്‍ സാങ്കല്‍പികം)

മോക്ക് ഡ്രില്‍

രാജ്യം ഇതിനും മുമ്പും മോക്ക് ഡ്രില്ലുകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പക്ഷേ, ഇത്ര വലുത് ഇതാദ്യമായിരിക്കാം. ചരിത്രം പരിശോധിക്കാം

ചരിത്രം

1962ലെ ഇന്ത്യ-ചൈന യുദ്ധത്തിന്റെ സമയത്ത് ബ്ലാക്ക്ഔട്ട്, സിവില്‍ ഡിഫന്‍സ് എക്‌സര്‍സൈസുകള്‍ നടന്നിരുന്നതായാണ് റിപ്പോര്‍ട്ട്‌. രാജ്യവ്യാപകമായിരുന്നില്ല

1962

1965ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധസമയത്ത് വാര്‍ ഫ്രണ്ട് മേഖലയിലെ നഗരപ്രദേശങ്ങളില്‍ സൈറണ്‍ മുഴങ്ങിയിരുന്നു. ബ്ലാക്ക്ഔട്ട് എക്‌സര്‍സൈസുകളും നടന്നു

1965

1971ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധസമയത്തും മോക്ക് ഡ്രില്‍ നടന്നു. നിരവധി നഗരങ്ങളില്‍ സൈറണുകൾ മുഴങ്ങി. ബ്ലാക്ക്ഔട്ടുകൾ, ഒഴിപ്പിക്കൽ പരിശീലനങ്ങൾ എന്നിവ നടന്നു.

1971

കാര്‍ഗില്‍ യുദ്ധസമയത്ത് രാജ്യവ്യാപകമായ മോക്ക് ഡ്രില്‍ ഉണ്ടായിരുന്നില്ല. സൈറണുകള്‍ പരിമിതമായി മാത്രമേ ഉപയോഗിച്ചുള്ളൂ. പ്രാദേശിക മുന്നറിയിപ്പ് സംവിധാനങ്ങളുണ്ടായിരുന്നു

കാര്‍ഗിലില്‍?

രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണ സമയത്തും മോക്ക് ഡ്രില്‍ പോലുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിട്ടില്ല

മുംബൈ?

1971ന് ശേഷം ഇതാദ്യമായാണ് വലിയ മോക്ക് ഡ്രില്‍ നടക്കുന്നത്. രാജ്യവ്യാപകമായാണ് മോക്ക് ഡ്രില്‍ ഇത്തവണ സംഘടിപ്പിക്കുന്നത്‌

ഇത്തവണ