07 MAY 2025

TV9 MALAYALAM

ഉയർന്ന ബിപിയാണോ തലവേദനയ്ക്ക് കാരണം! എങ്ങനെ മനസ്സിലാക്കാം.

Image Courtesy: FREEPIK

ഉയർന്ന രക്തസമ്മർദ്ദം മൂലമുണ്ടാകുന്ന തലവേദന സാധാരണ വേദനകളിൽ നിന്ന് വ്യത്യസ്തമാണ്. ഈ സമയത്ത് തലയുടെ ഇരുവശത്തുമായാണ് വേദന തോന്നുന്നത്.

ബിപി

ഉയർന്ന ബിപിമൂലമുണ്ടാകുന്ന തലവേദന സാധാരണയായി പെട്ടെന്നാണ് ആരംഭിക്കുന്നത്. പലപ്പോഴും രാവിലെയാണ് ഇത് അനുഭവപ്പെടുന്നത്.  

തലവേദന

കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ, ഈ തലവേദന കഠിനവും മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടുനിൽക്കുന്നതോ ആയി മാറിയേക്കാം.

ചികിത്സ

ഉയർന്ന രക്തസമ്മർദ്ദം തലകറക്കം, ഓക്കാനം, മങ്ങിയ കാഴ്ച, അല്ലെങ്കിൽ ആശയക്കുഴപ്പം തുടങ്ങിയ മറ്റ് ലക്ഷണങ്ങൾക്കും കാരണമാകും.

ലക്ഷണങ്ങൾ

ഇത്തരം തലവേദന സാധാരണയായി രക്തസമ്മർദ്ദം അപകടകരമാം വിധം ഉയരുമ്പോഴാണ് ഉണ്ടാകുന്നത്. 180/120 mm Hg-ക്ക് മുകളിൽ ബിപിയുള്ളപ്പോൾ മാത്രം.

രക്തസമ്മർദ്ദം

മൂക്കിൽ നിന്ന് രക്തസ്രാവം, നെഞ്ചുവേദന, ശ്വാസതടസ്സം, അല്ലെങ്കിൽ മരവിപ്പ് തുടങ്ങിയ മറ്റ് ലക്ഷണങ്ങളും ബിപി ഉയരുമ്പോൾ അനുഭവപ്പെടുന്നു.

നെഞ്ചുവേദന

നിങ്ങളുടെ കുടുംബത്തിൽ ആർക്കെങ്കിലും ഉയർന്ന ബിപി ഉണ്ടെങ്കിൽ, നിങ്ങളുടെ തലവേദന രൂക്ഷമാണെങ്കിൽ അല്പം ശ്രദ്ധ നൽകേണ്ട കാര്യമാണ്.  

ശ്രദ്ധ നൽകണം

ഉയർന്ന രക്തസമ്മർദ്ദ ലക്ഷണങ്ങളുള്ള കഠിനമായ തലവേദന വഷളാകുന്നതിന് മുമ്പ് തന്നെ എത്രയും വേഗം വൈദ്യസഹായം തേടുക.

വൈദ്യസഹായം