10 May 2025
NANDHA DAS
Image Courtesy: Freepik
രാവിലെ വെറും വയറ്റില്‍ നെയ്യ് കഴിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു. ഇതിന്റെ പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
രാവിലെ വെറുംവയറ്റില്‍ നെയ്യ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കുന്നു.
ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവയെല്ലാം അടങ്ങിയ നെയ്യ് രോഗ പ്രതിരോധശേഷി കൂട്ടാനും നല്ലതാണ്.
ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമായ നെയ്യ് ചര്‍മ്മത്തിന്റെ തിളക്കവും ആരോഗ്യവും നിലനിര്‍ത്താനും മികച്ചതാണ്.
ഒമേഗ 3 ഫാറ്റി ആസിഡും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നെയ്യ് തലച്ചോറിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
നെയ്യ് കഴിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ പുറംന്തള്ളാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
രാവിലെ വെറും വയറ്റിൽ നെയ്യ് കഴിക്കുന്നത് എല്ലുകളുടെ ബലവും ഉറപ്പും വർധിപ്പിക്കാൻ ഗുണം ചെയ്യും.
ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് വിറ്റാമിനുകളും അടങ്ങിയ നെയ്യ് ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.