10 May 2025
TV9 MALAYALAM
Image Courtesy: Freepik
നമ്മുടെ ദൈനംദിന ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പലവിധ സാധനങ്ങള്‍ നാം ബാത്ത്‌റൂമില്‍ സൂക്ഷിക്കാറുണ്ട്. ക്രീമുകള്‍, ഷേവിങ് സെറ്റ് തുടങ്ങിയവയാകാം അത്
നീക്കം ചെയ്യേണ്ട മൂന്ന് ബാത്ത്‌റൂം ഐറ്റങ്ങളെക്കുറിച്ച് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വിശദീകരിക്കുകയാണ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേഥി
ഗുണനിലവാരം കുറയുകയും, ബാക്ടീരിയകള്‍ ഉണ്ടാവുകയും ചെയ്യുന്നതിനാല്‍ ടൂത്ത് ബ്രഷുകൾ ഓരോ 3 മാസത്തിലും മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു.
സ്‌കിന്‍ ഇറിട്ടേഷനും, അണുബാധയും ഒഴിവാക്കാന്‍ 5-7 ഉപയോഗങ്ങള്‍ക്ക് ശേഷം റേസര്‍ ബ്ലേഡുകള്‍ മാറ്റണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു
ആന്റി മൈക്രോബയൽ മൗത്ത് വാഷുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ഡോ. സൗരഭ് സേഥി മുന്നറിയിപ്പ് നൽകി
ഇത് വായില്‍ ഗുണകരമായേക്കാവുന്ന ബാക്ടീരിയകളെയും, കുടലിന്റെ ആരോഗ്യത്തെയും ബാധിച്ചേക്കാമെന്ന് അദ്ദേഹം പറഞ്ഞു
ഈ 'ടോക്‌സിക്' വസ്തുക്കള്‍ ശ്രദ്ധിച്ച് കൈകാര്യം ചെയ്യുന്നതിലൂടെ ശുചിത്വവും ചർമ്മ സംരക്ഷണ രീതികളും നിലനിർത്താൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു
ഈ ലേഖനം പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിന് പകരമല്ല. സംശയങ്ങള്‍ക്ക് എല്ലായ്‌പ്പോഴും ഡോക്ടറുടെ സേവനം തേടുക.