പോഷകങ്ങളുടെ കലവറയാണ് ചെറുപയർ. കഞ്ഞിയുടെ മികച്ച കോംബിനേഷനായ ചെറുപയർ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ ചില്ലറയല്ല. അതിൽ ചിലത് നോക്കാം.
വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉറവിടമായ ചെറുപയർ രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്.
ചെറുപയർ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമായ പ്രോട്ടീനും അമിനോ ആസിഡുകളും ലഭിക്കാൻ ഗുണം ചെയ്യും.
ആന്റി-ഓക്സിഡന്റുകളാൽ സമ്പുഷ്ടമായ ചെറുപയർ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ചെറുപയർ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ഗ്ലൈസെമിക് സൂചിക കുറഞ്ഞതും പ്രോട്ടീനും നാരുകളും ധാരാളം അടങ്ങിയതുമായ ചെറുപയർ പ്രമേഹരോഗികൾക്ക് അനുയോജ്യമാണ്.
പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയ ചെറുപയർ കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കുകയും അതുവഴി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ചെറുപയറിലുള്ള പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കും. അതിനാൽ ഹൈപ്പർടെൻഷൻ ഉള്ളവർ ഇത് കഴിക്കുന്നത് നല്ലതാണ്.