10 April 2025
TV9 MALAYALAM
Image Courtesy: FREEPIK
ദിവസവും അത്താഴത്തിന് ശേഷം ഒരു ഏലയ്ക്ക കഴിക്കുന്നത് മെച്ചപ്പെട്ട ദഹനം, മെറ്റബോളിസം, വിഷവിമുക്തമാക്കൽ തുടങ്ങി നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു.
ഏലയ്ക്ക ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു. വയറു വീർക്കൽ, അസിഡിറ്റി, ഗ്യാസ് എന്നിവ കുറയ്ക്കുന്നു. വയറിലെ പ്രശ്നങ്ങൾക്ക് ഇത് നല്ലതാണ്.
ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിച്ച് ശരീരത്തിൽ അമിതമായ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതിലൂടെ ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.
ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചെറുത്ത് നിങ്ങളുടെ ശ്വാസത്തിൻ്റെ ദുർഗന്ധം ഇല്ലാതാക്കുന്നു. കൃത്രിമ മൗത്ത് ഫ്രെഷനറുകൾക്ക് ബദലായി ഇവ ഉപയോഗിക്കാം.
കഫം അടിഞ്ഞുകൂടുന്നത് നീക്കം ചെയ്യുകയും തൊണ്ടയിലെ പ്രശ്നങ്ങൾ അകറ്റുകയും ചെയ്യുന്നു. ചുമ, ശ്വസന ബുദ്ധിമുട്ടുകൾ എന്നിവ തടയുന്നു.
ഏലയ്ക്ക വയറ്റിലെ ആസിഡുകളെ നിർവീര്യമാക്കാൻ സഹായിക്കുന്നു. അതിലൂടെ അസിഡിറ്റി, നെഞ്ചെരിച്ചിൽ, ദഹനക്കേട് എന്നിവ ഇല്ലാതാക്കുന്നു.
ഭക്ഷണത്തിന് ശേഷമുള്ള വയറിലെ അസ്വസ്ഥതകൾക്ക് ഏറ്റവും അനുയോജ്യമായ മാർഗമാണ് ഏലയ്ക്ക് കഴിക്കുക എന്നത്.
എന്നാൽ നിങ്ങൾക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഒരു വിദഗ്ധൻ്റെ നിർദ്ദേശ പ്രകാരം മാത്രമെ ഇത്തരം പരീക്ഷണങ്ങൾ നടത്താവൂ.