ചർമ്മ സൗന്ദര്യത്തിന് ഏറ്റവും കൂടുതൽ ആളുകൾ ഉപയോ​ഗിക്കുന്ന ഒന്നാണ് കുങ്കുമപ്പൂവ്. എന്നാൽ അവ ഏതെല്ലാം രീതിയിൽ ഉപയോ​ഗിക്കണമെന്ന് നോക്കാം.

കുങ്കുമപ്പൂവ്

ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ തേൻ നല്ലതാണ്. ഇത് ചർമ്മത്തിന്റെ നിറം സന്തുലിതമാക്കാനും കറുത്ത പാടുകൾ കുറയ്ക്കാനും സഹായിക്കുന്നു.

കുങ്കുമപ്പൂവും തേനും

ഒരു ടേബിൾസ്പൂൺ തേനും ഒരു നുള്ള് കുങ്കുമപ്പൂവും സംയോജിപ്പിക്കുക. ഇത് നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടുക. 15-20 മിനിറ്റ് വയ്ച്ച ശേഷം കഴുകി കളയാം.

15-20 മിനിറ്റ്

കുങ്കുമപ്പൂവിന്റെ ആന്റി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരു ഇല്ലാതാക്കും. അതിന് വേപ്പില, കറ്റാർവാഴ, കുങ്കുമപ്പൂ ഫേസ് പാക്ക് ഉപയോ​ഗിക്കാം.

വേപ്പില കറ്റാർ വാഴ

കുങ്കുമപ്പൂ നാരുകൾ 2 ടീസ്പൂൺ ചെറുചൂടുള്ള വെള്ളത്തിൽ 10-15 മിനിറ്റ് മുക്കിവയ്ക്കുക. ശേഷം വേപ്പിലപ്പൊടി, കറ്റാർ വാഴ ജെൽ എന്നിവ യോജിപ്പിച്ച് പേസ്റ്റാക്കുക.

ഫേസ് പായ്ക്ക്

വൃത്തിയുള്ളതും വരണ്ടതുമായ ചർമ്മത്തിന് ഫേസ് പായ്ക്ക് വളരെ നല്ലതാണ്. 15-20 മിനിറ്റ് ഇത് വയ്ക്കുക, തുടർന്ന് തണുത്ത വെള്ളത്തിൽ കഴുകുക.

തണുത്ത വെള്ളത്തിൽ

 2-3 ടേബിൾസ്പൂൺ പാലിൽ ഏകദേശം 30 മിനിറ്റ് കുറച്ച് കുങ്കുമപ്പൂ നാരുകൾ മുക്കിവയ്ക്കുക. ശേഷം ഇവ നന്നായി യോജിപ്പിക്കുക.   

കുങ്കുമപ്പൂവും പാലും

മിശ്രിതം ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടി ഏകദേശം 15-20 മിനിറ്റ് നേരം വയ്ക്കുക. ശേഷം കഴുകി കളയാം. 

പുരട്ടുക