16 May 2025
NANDHA DAS
Image Courtesy: Freepik
അധികം പേർക്കും അറിയാത്ത ഒരു കുഞ്ഞൻ പഴമാണ് മൾബറി. എന്നാൽ, ഇതിന്റെ ആരോഗ്യ ഗുണങ്ങൾ ചെറുതൊന്നുമല്ല.
ഫൈബർ ധാരാളം അടങ്ങിയ മൾബറി മിതമായ അളവിൽ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ വളരെ നല്ലതാണ്.
കരോട്ടിനും സിയാക്സാന്തിനും അടങ്ങിയ മൾബറി പതിവായി കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
വിറ്റാമിനുകളാൽ സമ്പുഷ്ടമായ മൾബറി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.
വിറ്റാമിനുകളും പൊട്ടാസ്യവും ധാരാളം അടങ്ങിയ മൾബറി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.
വിറ്റാമിനുകളാൽ സമ്പന്നമായ മൾബറി പതിവായി കഴിക്കുന്നത് മോണരോഗങ്ങൾ തടയാൻ സഹായിക്കുമെന്ന് വിദഗ്ദർ പറയുന്നു.
ഇരുമ്പിന്റെ അംശം കൂടുതൽ ഉള്ളതിനാൽ മൾബറി പതിവായി കഴിക്കുന്നത് വിളർച്ചയും, ക്ഷീണവും അകറ്റാൻ സഹായിക്കുന്നു.
കലോറിയുടെ അളവ് കുറവായതിനാൽ ഡയറ്റിൽ മൾബറി പഴങ്ങൾ ഉൾപ്പെടുത്തുന്നത് ശരീരഭാരം കൂടാതെയിരിക്കാൻ സഹായിക്കും.