20 May 2025
Abdul Basith
Pic Credit: Unsplash
നിരവധി പോഷകങ്ങളുള്ള ഭക്ഷണമാണ് പീനട്ട് ബട്ടർ. ഇതിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. അവയിൽ ചിലത് നമുക്ക് പരിശോധിക്കാം.
പീനട്ട് ബട്ടറിൽ ഹെൽത്തി ഫാറ്റുണ്ട്. ഇത് മോശം കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കും. ഇതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
ഹൃദയാരോഗ്യത്തെ മറ്റ് തരത്തിലും പീനട്ട് ബട്ടർ സഹായിക്കും. പീനട്ട് ബട്ടറിൽ ധാരാളമായി അടങ്ങിയിരിക്കുന്ന മഗ്നീഷ്യമാണ് ഹൃദയാരോഗ്യത്തിന് സഹായിക്കുക.
പീനട്ട് ബട്ടറിൽ ആൻ്റിഓക്സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റിവ് സ്ട്രെസിൽ നിന്ന് സംരക്ഷിച്ച് ഹൃദ്രോഗങ്ങൾ കുറയ്ക്കാൻ സഹായിക്കും.
പീനട്ട് ബട്ടറിൽ ഫൈബറും പ്രോട്ടീനും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് വേഗത്തിൽ വയർ നിറഞ്ഞതായി തോന്നിച്ച് ഭാരനിയന്ത്രണത്തിന് സഹായിക്കും.
ലോ ഗ്ലൈസീമിക് ഇൻഡക്സാണ് പീനട്ട് ബട്ടറിൽ ഉള്ളത്. അതുകൊണ്ട് തന്നെ പീനട്ട് ബട്ടർ വേഗത്തിൽ ബ്ലഡ് ഷുഗർ വർധിപ്പിക്കില്ല.
തലച്ചോറിൻ്റെ ആരോഗ്യത്തിനും പീനട്ട് ബട്ടർ വളരെ നല്ലതാണ്. നിയാസിൻ, വൈറ്റമിൻ സി, ഹെൽത്തി ഫാറ്റുകൾ തുടങ്ങിയവയൊക്കെ ഇതിനെ സഹായിക്കും.
ഫൈബറുകൾ കൊണ്ട് സമ്പന്നമാണ് പീനട്ട് ബട്ടർ. ഇത് ദഹനം മെച്ചപ്പെടുത്തി ശോധന സുഗമമാക്കും. അതുവഴി ഉദരാരോഗ്യവും മെച്ചപ്പെടും.