12 May 2025
Nithya V
Image Courtesy: Freepik
തലയിലെ താരൻ എല്ലാവരുടെയും പൊതു ശത്രുവാണ്. എന്നാൽ വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് ഇവയെ എളുപ്പത്തിൽ തുരത്താനാകും.
കറ്റാർ വാഴയുടെ ജെൽ തലയോട്ടിയിൽ 30 മിനിറ്റ് വരെ തേച്ച് പിടിപ്പിച്ചിട്ട് കഴുകി കളയാം. ഇത് താരൻ കുറയ്ക്കുകയും തണുപ്പ് നൽകുകയും ചെയ്യുന്നു.
ചെറുചൂടെണ്ണയില്‍ കുറച്ച് നാരങ്ങാനീര് ചേര്‍ക്കുക. കുളിക്കുന്നതിന് 20 മുതല്‍ 30 മിനിറ്റ് വരെ തലയില്‍ തേച്ച് പിടിപ്പിക്കുക.
വേപ്പിലയിട്ട തിളപ്പിച്ചാറിയ വെളളത്തില്‍ തല നനയ്ക്കുന്നതും താരനെ അകറ്റാൻ സഹായിക്കുന്നതാണ്.
തലയോട്ടിയില്‍ തൈര് തേച്ച് പിടിപ്പിച്ച് 30 മിനിറ്റിന് ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നതും താരനെ അകറ്റാൻ സഹായിക്കും.
ഒലിവ് ഓയിൽ ചൂടാക്കി തലയോട്ടിയിൽ മസാജ് ചെയ്യുക. പതിനഞ്ച് മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.
രാത്രി മുഴുവൻ ഉലുവ വെള്ളത്തിൽ കുതിർക്കുക. പിറ്റേ ദിവസം ഇതെടുത്ത് നന്നായി അരച്ച് തലയിൽ തേച്ച് പിടിപ്പിക്കുക.
തൈരും മുട്ടയുടെ വെള്ളയും ചേർത്ത് തലയിൽ നന്നായി തേച്ച് പിടിപ്പിക്കുക. കുറച്ച് സമയത്തിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.