കേശസംരക്ഷണത്തിന് സഹായിക്കുന്ന ഭക്ഷണങ്ങൾ

12 May 2025

Abdul Basith

Pic Credit: Unsplash

നമ്മളെല്ലാവരും നല്ല മുടി വേണമെന്നാഗ്രഹിക്കുന്നവരാണ്. സൗന്ദര്യത്തിനും അതുവഴി ആത്മവിശ്വാസത്തിനും സുന്ദരമായ മുടി വളരെ നിർണായകമാണ്.

മുടി

മുടികളുടെ സൗന്ദര്യം സംരക്ഷിക്കാൻ നമ്മൾ പലവഴികൾ പരീക്ഷിക്കാറുണ്ട്. നീളം, കനം തുടങ്ങിയ കാര്യങ്ങൾക്കായാണ് നമ്മൾ ശ്രമിക്കാറ്.

കേശസംരക്ഷണം

ഈ കാര്യങ്ങളൊക്കെ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. മുടിയുടെ സൗന്ദര്യം വർധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഇവയൊക്കെയാണ്.

ഭക്ഷണങ്ങൾ

മുടി നിർമിച്ചിരിക്കുന്നതിലെ പ്രധാന ഘടകമാണ് പ്രോട്ടീൻ. മുട്ടയിൽ പ്രോട്ടീൻ ധാരാളമുണ്ട്. അതുകൊണ്ട് തന്നെ മുട്ട കഴിക്കുന്നത് വളരെ നല്ലതാണ്.

മുട്ട

മുടി കൊഴിച്ചിലിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇരുമ്പിൻ്റെ കുറവാണ്. ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മുടികൊഴിച്ചിൽ തടയാനാവും.

ചീര

മുടിയുടെ കട്ടി വർധിപ്പിക്കാൻ ഒമേഗ 3 ഫാറ്റി ആസിഡ് വളരെ നിർണായകമാണ്. ബദാം, വാൾനട്ട്, ഫ്ലാക്സ് സീഡ് തുടങ്ങിയവരിൽ ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട്.

നട്ട്സ്

ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് ഫ്രൂട്ടുകളിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. മുടിയുടെ കട്ടി വർധിപ്പിക്കാൻ വൈറ്റമിൻ സി നല്ലതാണ്.

സിട്രസ് ഫ്രൂട്ട്സ്

വൈറ്റമിൻ സി മുടിയുടെ വളർച്ചയെ സഹായിക്കും. ക്യാരറ്റിൽ വൈറ്റമിൻ സി ധാരാളമുണ്ട്. അതുകൊണ്ട് തന്നെ ക്യാരറ്റ് കഴിക്കുന്നത് മുടിയ്ക്ക് നല്ലതാണ്.

കാരറ്റ്