24 July 2025

NANDHA DAS

കൃത്രിമ മധുരം അപകടകാരി; പുതിയ കണ്ടെത്തൽ ഇങ്ങനെ 

Image Courtesy: Freepik

പഞ്ചസാരയ്ക്ക് പകരക്കാരനായ കലോറി കുറഞ്ഞ കൃത്രിമ മധുര ഉത്പന്നങ്ങളിൽ പ്രധാനിയാണ് എറിത്രിറ്റോൾ. ഇപ്പോഴിതാ, ഇതിന്റെ ദൂഷ്യവശങ്ങൾ വ്യക്തമാക്കിയുള്ള പുതിയ പഠനം പുറത്ത്.

കൃത്രിമ മധുരം 

2001ൽ എഫ്ഡിഎ അംഗീകരിച്ച ഈ ഉത്പന്നം പ്രമേഹമുള്ളവരുടെയും, ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെയും ഡയറ്റിൽ വളരെ പെട്ടന്നാണ് ഇടം നേടിയത്.

എറിത്രിറ്റോൾ

എന്നാൽ, എറിത്രിറ്റോളിൻ തലച്ചോറിലെ രക്തക്കുഴലുകളെ വരെ ബാധിക്കുമെന്നാണ് പുതിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.

പഠനം 

കൊളറാഡോ ബോൾഡർ സർവകലാശാലയിലെ ഡോ. ക്രിസ്റ്റഫർ ഡിസൂസയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ.

പഠനം നടത്തിയത്

എറിത്രൈറ്റോൾ മനുഷ്യശരീരത്തിൽ എത്തി മൂന്ന് മണിക്കൂറിൽ അത് മനുഷ്യന്റെ തലച്ചോറിലെ രക്തക്കുഴലുകളിലെ കോശങ്ങളെ ദോഷകരമായി ബാധിക്കുന്നുവെന്ന് കണ്ടെത്തി.

രക്തക്കുഴലുകളെ ബാധിക്കും

ഇത് രക്തക്കുഴലുകളെ വികസിപ്പിക്കാൻ സഹായിക്കുന്ന നൈട്രിക് ഓക്സൈഡിന്റെ അളവ് കുറയ്ക്കുകയും, അവ ചുരുങ്ങാൻ കാരണമാകുന്ന എൻഡോതെലിൻ വണ്ണിന്റെ അളവ് കൂട്ടുകയും ചെയ്യുന്നു.

കണ്ടെത്തൽ 

ഇത്തരത്തിൽ രക്തക്കുഴലുകൾ ചുരുങ്ങുന്നതും, രക്തം കട്ടപിടിക്കുന്നതും, ഓക്സിഡേറ്റീവ് സമ്മർദ്ദം കൂടുന്നതും പക്ഷാഘാതത്തിലേക്ക് നയിച്ചേക്കാം.

പക്ഷാഘാതം 

നേരത്തെ നടത്തിയ പഠനങ്ങളിലും അമിതമായ എറിത്രൈറ്റോളിൻ ഉപഭോഗം പക്ഷാഘാതത്തിനും ഹൃദയാഘാതത്തിനും കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

മുൻപത്തെ കണ്ടെത്തൽ