25 July 2025
Abdul Basith
Pic Credit: Pexels
നമ്മുടെ പൊതുവായ ആരോഗ്യത്തിന് കരളിൻ്റെ ആരോഗ്യം സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പല തരത്തിലാണ് കരൾ നമ്മെ സഹായിക്കുന്നത്.
ശരീരത്തിലേക്കെത്തുന്ന ഹാനികരമായ ടോക്സിൻസിനെ നീക്കം ചെയ്യുന്ന കരളിൻ്റെ ആരോഗ്യത്തെ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ.
കാപ്പി കരളിൻ്റെ ആരോഗ്യത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ആൻ്റിഓക്സിഡൻ്റുകളുടെ അളവ് വർധിപ്പിക്കാൻ കാപ്പിയ്ക്ക് സാധിക്കും.
ഓട്സ് കഴിക്കുന്നതും കരളിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഫാറ്റ് ബിൽഡപ്പ് കുറച്ച് ശരീരഭാരം നിയന്ത്രിക്കാൻ ഓട്സ് സഹായിക്കും.
ശരീരത്തിലെ ഡീറ്റോക്സ് പ്രോസസിനെ സഹായിക്കുന്ന ഭക്ഷണമാണ് വെളുത്തുള്ളി. ഇത് ആഹാരക്രമത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
മുട്ടകൾ കഴിക്കുന്നത് ശരീരത്തിൻ്റെ പൊതുവായ ആരോഗ്യം മെച്ചപ്പെടുത്തും. ഒപ്പം കരളിൻ്റെ കേടുപാടുകൾ തീർക്കാനും മുട്ട സഹായിക്കും.
ബീറ്റ്‌റൂട്ട് കഴിക്കുന്നത് ദഹനരസമായ പിത്തരസത്തിൻ്റെ ഉത്പാദനം വർധിപ്പിക്കും. കരളാണ് ദഹനത്തെ സഹായിക്കുന്ന പിത്തരസം ഉത്പാദിപ്പിക്കുന്നത്.
ഇഞ്ചി ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കും. ഇതും കരളിൻ്റെ ആരോഗ്യത്തെ സഹായിക്കും. മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇഞ്ചി നല്ലതാണ്.