06 July2025
Abdul Basith
Pic Credit: Unsplash
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിൻ്റെ അഞ്ചാം ദിനമാണ് ഇന്ന്. മത്സരത്തിൽ ഇന്ത്യ സമ്പൂർണമായ ആധിപത്യം പുലർത്തുകയാണ്.
മത്സരത്തിൽ ഇന്ത്യൻ ടീമും ഇന്ത്യൻ താരങ്ങളും പല റെക്കോർഡുകളും കുറിച്ചു. ശുഭ്മൻ ഗിൽ, യശസ്വി ജയ്സ്വാൾ എന്നിവരൊക്കെ റെക്കോർഡിട്ടു.
രണ്ടാം ഇന്നിംഗ്സിൽ യശസ്വി ജയ്സ്വാൾ ഒരു റെക്കോർഡിട്ടു. വേഗത്തിൽ 2000 ടെസ്റ്റ് റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമെന്നതാണ് റെക്കോർഡ്.
മുൻ താരങ്ങളായ രാഹുൽ ദ്രാവിഡിനും വീരേന്ദർ സേവാഗിനും ഒപ്പമാണ് ജയ്സ്വാൾ. 40 ഇന്നിംഗ്സുകളിൽ നിന്നാണ് മൂന്ന് പേരും 2000 റൺസ് തികച്ചത്.
സച്ചിൻ തെണ്ടുൽക്കർ, സുനിൽ ഗവാസ്കർ തുടങ്ങിയ ഇതിഹാസ താരങ്ങളെയൊക്കെ മറികടക്കാൻ ഈ പ്രകടനത്തിലൂടെ താരത്തിന് സാധിച്ചു.
ഇതിനൊപ്പം, ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന റെക്കോർഡും ജയ്സ്വാൾ സ്വന്തം പേരിൽ കുറിച്ചു.
23 വയസും 188 ദിവസവുമാണ് ജയ്സ്വാളിൻ്റെ പ്രായം. 20 വയസും 330 ദിവസവും പ്രായമുള്ളപ്പോൾ ഈ റെക്കോർഡ് തികച്ച സച്ചിനാണ് ഒന്നാമത്.
മത്സരത്തിൽ ഇന്ത്യ ആധിപത്യം തുടരുകയാണ്. ഏഴ് വിക്കറ്റ് കൂടി ശേഷിക്കെ അവസാന ദിനം ഇംഗ്ലണ്ടിൻ്റെ വിജയലക്ഷ്യം 536 റൺസാണ്.