06 July 2025
Sarika KP
Image Courtesy: Getty Images
ഹൈന്ദവ വിശ്വാസപ്രകാരം പ്രധാനപ്പെട്ട മാസമാണ് കര്‍ക്കിടകം. രാമായണ മാസം എന്ന് നാം പൊതുവേ പറയുന്നു. ജൂലൈ 17 വ്യാഴാഴ്ചയാണ് കര്‍ക്കിടകമാസം.
കര്‍ക്കിടക മാസം വരുന്നതിന് മുന്‍പ് വീട്ടിൽ നിന്ന് ചില അശുഭകരമായ വസ്തുക്കള്‍ എടുത്തു നീക്കാറുണ്ട്. ഏതെല്ലാം വസ്തുക്കളാണ് വീട്ടിൽ നിന്ന് ഒഴുവാക്കേണ്ടത്.
ലക്ഷ്മീദേവിയെ വീട്ടിൽ കുടിയിരുത്താനും കുടുംബത്തിൽ സര്‍വൈശ്വം ഉണ്ടാകാനുമാണ് കർക്കിടകത്തിന് മുൻപ് വീട്ടിൽ നിന്ന് ചില വസ്തുക്കള്‍ ഒഴുവാക്കാൻ പറയുന്നത്.
പൂജാമുറിയും വൃത്തിയാക്കണം. ഉണങ്ങിയതും കരിഞ്ഞതുമായി പൂക്കളും പൂഷ്പഞ്ജലി ഇലകളുമെല്ലാം നീക്കുക.
ദൈവങ്ങളുടെ പൊട്ടിയ വിഗ്രഹങ്ങളും കീറിയതും നിറം മങ്ങിയതുമായ ദൈവങ്ങളുടെ ചിത്രങ്ങളും പൂജ മുറിയിൽ നിന്ന് എടുത്തുമാറ്റുക
വീടിന് മുന്നിലുള്ള തുളസി മുരടിച്ച രൂപത്തിലുണ്ടെങ്കില്‍ അത് നീക്കുക. ഇതിന്റെ ഭാഗങ്ങള്‍ ഉണങ്ങിയെങ്കില്‍ ഇത് ഒടിച്ചു നീക്കുക.
വീട്ടിൽ പണം സൂക്ഷിക്കുന്നത് അലമാരയിലോ പെട്ടിയിലോ ആണെങ്കില്‍ കീറിപ്പറഞ്ഞതും ഉപയോഗശൂന്യവുമായ വസ്തുക്കള്‍ നീക്കുക.
പഴയ കലണ്ടർ നടക്കാത്ത ക്ലോക്ക് എന്നിവ എടുത്ത് മാറ്റുക. വാസ്തു പ്രകാരം ഇവ രണ്ടിനും ഏറെ പ്രാധാന്യമുണ്ട്. ഇവ നെഗറ്റീവിറ്റിയാണ്.