05 September 2025

Jayadevan A M

ഉറക്കമില്ലേ? ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സഹായിക്കും

Image Courtesy: Getty, Unsplash, Freepik

നന്നായി ഉറങ്ങേണ്ടത് ആരോഗ്യകരമായ ജീവിതത്തിന് അനിവാര്യമാണ്. ഇതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം

ഉറക്കം

മെലറ്റോണിൻ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവ വാള്‍നട്ടിലുണ്ട്. ബ്രെയിന്‍ ഹെല്‍ത്തിനും, ഉറക്കത്തിനും ഇത് ഗുണകരമാണ്.

വാൽനട്ട്

ഒമേഗ-3, വിറ്റാമിൻ ഡി എന്നിവയടങ്ങിയ മത്സ്യം സെറോടോണിൻ ഉത്പാദനം വർധിപ്പിക്കുന്നു. ഇത് ഉറക്കവും മെച്ചപ്പെടുത്തുന്നു

മത്സ്യം

മഗ്നീഷ്യം, സിങ്ക് എന്നിവയുടെ കലവറയായ മത്തങ്ങ വിത്തുകൾ മെലറ്റോണിൻ ഉൽപാദനത്തിന് നല്ലതാണ്‌. ഉറക്കത്തിനും നല്ലതാണ്‌

മത്തങ്ങ വിത്തുകൾ

മധുരക്കിഴങ്ങിലെ കാർബോഹൈഡ്രേറ്റുകൾ സെറോടോണിൻ വർധിപ്പിക്കുന്നു. ഇവയിലെ പൊട്ടാസ്യം  പേശികളെ വിശ്രമിക്കാൻ സഹായിക്കുന്നു.

മധുരക്കിഴങ്ങ്

മഗ്നീഷ്യം, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് ചീര. പേശികളുടെ വിശ്രമത്തിനും ഉറക്കത്തിന് കാരണമാകുന്ന ഹോർമോണുകളുടെ റിലീസിനും സഹായിക്കുന്നു.

ചീര

ബദാമിൽ ധാരാളം മഗ്നീഷ്യം  അടങ്ങിയിട്ടുണ്ട്, ഇത് നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും ഉറക്കത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു

ബദാം

ന്യൂട്രീഷ്യനിസ്റ്റും യോഗ പരിശീലകയുമായ തന്യ ഖന്ന ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണിത്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല

നിരാകരണം