Aswathy balachandran
31 August 2025
Image Courtesy: Getty, Pexels
വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകുന്നത് സര്‍വ്വസാധാരണമായി മാറിക്കഴിഞ്ഞു. കല്ലുകള്‍ അസഹ്യമായ വേദനയാണ് ഉണ്ടാക്കുന്നത്. ഇതിന് പലപ്പോഴും ശസ്ത്രക്രിയ ആവശ്യമായി വരുന്നു.
എന്നാല്‍ കിഡ്‌നിയിലെ ചില കല്ലുകള്‍ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ മാത്രമല്ല ആയുര്‍വേദ രീതികളും പ്രയോഗിക്കുന്നു. 4 മില്ലിമീറ്റര്‍ വരെ വലിപ്പമുള്ള കല്ലുകളാണ് ഇത്തരത്തില്‍ നീക്കം ചെയ്യുന്നത്.
കാത്സ്യം, ഓക്‌സലേറ്റ്, യൂറേറ്റ്, ഫോസ്‌ഫേറ്റ് എന്നിവയാണ് വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുന്നതിന് പ്രധാന കാരണം. നിങ്ങള്‍ക്ക് കല്ലുകളുണ്ടോ?
ധാരാളമായി വിയര്‍ക്കുന്ന ആളുകളില്‍ കല്ലുകള്‍ രൂപപ്പെടാനുള്ള സാധ്യത കൂടുതലാണെന്നാണ് പറയപ്പെടുന്നത്. ഇവര്‍ നന്നായി വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.
ദിവസവും ആവശ്യത്തിന് വെള്ളം കുടിയ്ക്കുന്നത് വൃക്കയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. മാത്രമല്ല ഉപ്പ് കഴിക്കുന്നത് കുറയ്ക്കുകയും പാലും തൈരും കൂടുതലായി കഴിക്കുകയും വേണം.
കാത്സ്യം ഓക്‌സലേറ്റ് കൂടുതലായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കാം. നിലക്കടല, ചോക്ലേറ്റ്, മധുരക്കിഴങ്ങ്, ബീറ്റ്‌റൂട്ട്, ചീര, സോയാബീന്‍ എന്നിവയില്‍ ഇത് കൂടുതലുണ്ട്.
കരിമ്പിന്‍ ജ്യൂസ് കുടിക്കുന്നത് കല്ലുകള്‍ നീക്കം ചെയ്യുന്നതിന് സഹായിക്കും. അതിനാല്‍ നിങ്ങള്‍ക്ക് കരിമ്പിന്‍ നീരില്‍ തേനും ജീരകവും ചേര്‍ത്ത് ദിവസവും കുടിക്കാവുന്നതാണ്.
കൂടാതെ കരിമ്പിന്‍ ജ്യൂസില്‍ ഏലയ്ക്കയോ മല്ലിയിലോയ പെരുംജീരകമോ ചേര്‍ക്കാവുന്നതാണ്. ഇങ്ങനെ കഴിക്കുന്നതുംം ഗുണം ചെയ്യും.