22 July 2026
NEETHU VIJAYAN
Image Courtesy: Getty Images
റംബൂട്ടാനിൽ വിറ്റാമിൻ സിയും ആൻ്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുള്ള ഈ ട്രോപ്പിക്കൽ പഴമാണ് റംബൂട്ടാൻ. ആരോഗ്യത്തിന് വളരെ നല്ലതാണിവ.
ആരോഗ്യ ഗുണങ്ങൾ ഏറെയുണ്ടെങ്കിലും ചിലർ മാത്രം റംബൂട്ടാൻ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. എന്താണ് കാരണമെന്ന് നമുക്ക് അറിയാം.
നന്നായി പഴുത്ത റംബൂട്ടാനിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാൽ പ്രമേഹമുള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം കുറഞ്ഞ അളവിൽ മാത്രം കഴിക്കുക.
വിരളമായിട്ടാണെങ്കിലും ചിലരിൽ റംബൂട്ടാൻ കഴിക്കുന്നത് ചൊറിച്ചിൽ, തൊണ്ടയിലെ തടിപ്പ്, ചർമ്മത്തിൽ ചുവന്ന പാടുകൾ എന്നിവയ്ക്ക് കാരണമാകാറുണ്ട്.
റംബൂട്ടാന്റെ കുരുവിൽ ചിലപ്പോൾ വിഷാംശം അടങ്ങിയിട്ടുണ്ട്. അതിനാൽ പച്ചയ്ക്കോ പഴുത്തതോ ആയ കുരുക്കൾ ഒരു കാരണവശാലും കഴിക്കരുത്.
പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ചർമ്മത്തിന്റെ സൗന്ദര്യത്തിനും റംബൂട്ടാൻ നല്ലതാണ്. കൃത്യമായ അളവിൽ കഴിച്ചാൽ യാതൊരു പാർശ്വഫലവും ഉണ്ടാവില്ല.
റംബൂട്ടാൻ ആരോഗ്യത്തിന് നല്ലതാണെന്ന് കരുത്ത് അമിതമായി കഴിക്കരുത്. ഇതിൽ ചെറിയ പുളിയും മധുരവും അടങ്ങിയിട്ടുള്ളതിനാൽ വയറിളക്കത്തിന് സാധ്യതയുണ്ട്.