22 July 2026

SHIJI MK

ആര്‍ത്തവ സമയത്ത്  ജിം വര്‍ക്ക് ഔട്ടുകള്‍ ചെയ്യാന്‍ പറ്റുമോ?

Image Credit: Getty  Images

ആര്‍ത്തവകാലത്ത് ഓരോ സ്ത്രീയും അനുഭവിക്കുന്നത് അതികഠിനമായ ശാരീരിക ബുദ്ധിമുട്ടുകളാണ്. ഇക്കാലയളവില്‍ ഭക്ഷണം കഴിക്കാനും ഉറങ്ങാനും പോലും സാധിക്കാതെ വരുന്നു.

ആര്‍ത്തവം

ആര്‍ത്തവ സമയത്ത് ബുദ്ധിമുട്ടുകളില്ലാതെ ദിനചര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നവരുമുണ്ട്. എന്നാല്‍ ചിലര്‍ക്കാകട്ടെ തലകറക്കം, വേദന, ഓക്കാനും തുടങ്ങി വിവിധ പ്രശ്‌നങ്ങളുണ്ടാകും.

ദിനചര്യകള്‍

ജിമ്മില്‍ പോയി വര്‍ക്ക് ഔട്ടുകള്‍ ചെയ്യുന്നവരാണ് ഇന്നത്തെ സ്ത്രീകളില്‍ ഭൂരിഭാഗം പേരും, എന്നാല്‍ ആര്‍ത്തവം ഉണ്ടാകുമ്പോള്‍ ജിം വര്‍ക്ക് ഔട്ടുകള്‍ ചെയ്യുന്നത് നല്ലതാണോ?

വ്യായാമം

ആര്‍ത്തവത്തിന്റെ ആദ്യ ദിവസം രക്തസ്രാവം വളരെ കൂടുതലായിരിക്കും. അതിനാല്‍ തന്നെ ചിലപ്പോള്‍ ശരീരം അനങ്ങിയുള്ള വ്യായാമങ്ങള്‍ ചെയ്യുന്നത് ബുദ്ധിമുട്ടായിരിക്കാം.

ആദ്യദിനം

ഈ ദിവസം ലഘുവായ വര്‍ക്ക് ഔട്ടുകള്‍ ചെയ്യുന്നതാണ് നല്ലത്. നടത്തം, യോഗ മറ്റ് കാര്‍ഡിയോ വ്യായാമങ്ങള്‍ എന്നിവ നിങ്ങള്‍ക്ക് ഈ ദിവസങ്ങളില്‍ തിരഞ്ഞെടുക്കാം.

ചെറുതായി

ലഘുവായ നടത്തം, നേരിയ രീതിയിലുള്ള സ്‌ട്രെച്ചിങ്, ലഘുവായ ഭാരോദ്വഹനം, സുഖകരമായ യോഗാസനങ്ങള്‍ തുടങ്ങിയവ ഈ ദിവസങ്ങളില്‍ നിങ്ങള്‍ക്ക് ചെയ്യാം.

ഇവ ചെയ്യാം

കഠിനമായ ഭാരോദ്വഹനം, കഠിനമായ കാര്‍ഡിയോ വര്‍ക്ക് ഔട്ടുകള്‍, കൂടുതല്‍ സമയം നീണ്ടുനില്‍ക്കുന്ന വ്യായാമങ്ങള്‍ എന്നിവ ചെയ്യരുത്.

ഇത് ചെയ്യരുത്