Abdul Basith

Pic Credit: Unsplash

പച്ച വെളുത്തുള്ളി കഴിച്ചാൽ ഗുണങ്ങൾ പലതുണ്ട്

Abdul Basith

18 January 2026

ഭക്ഷണം പാചകം ചെയ്യുമ്പോൾ വെളുത്തുള്ളി നമ്മൾ പതിവായി ഉപയോഗിക്കാറുണ്ട്. എന്നാൽ, പച്ച വെളുത്തുള്ളി കഴിക്കാറുണ്ടോ?

വെളുത്തുള്ളി

പാചകം ചെയ്യാത്ത പച്ച വെളുത്തുള്ളി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. അല്ലിസിനും ആൻ്റിഓക്സിഡൻ്റ്സും ഇതിലുണ്ട്.

രോഗപ്രതിരോധ ശേഷി

പച്ച വെളുത്തുള്ളി രക്തസമ്മർദ്ദവും മോശം കൊളസ്ട്രോളും നിയന്ത്രിക്കാൻ സഹായിക്കും. ഇത് ഹൃദ്രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കും.

ഹൃദയാരോഗ്യം

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന സെലനിയം, വൈറ്റമിൻ സി എന്നീ എന്നീ പോഷകങ്ങൾ ഓസ്കിഡേറ്റിവ് സ്ട്രെസ് കുറച്ച് സെൽ ഡാമേജ് തടയും.

സെൽ ഡാമേജ്

ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കാൻ പച്ച വെളുത്തുള്ളിക്ക് സാധിക്കും. ഇത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കും.

രക്തത്തിലെ പഞ്ചസാര

പാചകം ചെയ്യാത്ത വെളുത്തുള്ളി ഇൻഫ്ലമേഷൻ കുറയ്ക്കാനും സഹായിക്കുന്നതാണ്. ഇത് മൊത്തത്തിലുള്ള ബോഡി സ്ട്രെസ് കുറയ്ക്കും.

ഇൻഫ്ലമേഷൻ

വെളുത്തുള്ളിയിലെ പ്രോബയോട്ടിക് ഘടകങ്ങൾ ദഹനം മെച്ചപ്പെടുത്തും. ഇത് പോഷകങ്ങൾ നല്ല രീതിയിൽ ആഗിരണം ചെയ്യാൻ സഹായിക്കും.

ദഹനം

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫർ കരളിൻ്റെ ആരോഗ്യത്തെ സഹായിക്കും. ഇതിലൂടെ ഡീറ്റോക്സിനും സാധിക്കുന്നതാണ്.

ഡീറ്റോക്സ്