January 18 2026
SHIJI MK
Image Courtesy: Getty Images
വേനല്‍ക്കാലമായാല്‍ സുലഭമായി ലഭിക്കുന്ന പഴങ്ങളില്‍ ഒന്നാണ് തണ്ണിമത്തന്‍. വേനലിലെ ചൂടിനെ അകറ്റി ഉന്മേഷം പകരാന്‍ തണ്ണിമത്തന്‍ സഹായിക്കുന്നു.
ശരീരത്തിനാവശ്യമായ ധാരാളം പോഷകങ്ങള്‍, വൈറ്റമിന്‍, ഫൈബര്‍, പൊട്ടാസ്യം എന്നിവ അടങ്ങിയ തണ്ണിമത്തനില്‍ വലിയ അളവില്‍ ജലാംശമുണ്ട്.
തണ്ണിമത്തനില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞല്ലോ. അതിനാല്‍ തന്നെ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി തണ്ണിമത്തന്‍ കഴിക്കാവുന്നതാണ്.
കൂടാതെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സിട്രുലിനും ഇതിലുണ്ട്. വ്യായാമത്തിന് ശേഷമുള്ള പേശിവേദന തടയാന്‍ ഇത് സഹായിക്കും.
കണ്ണിന്റെ ആരോഗ്യത്തിനും തണ്ണിമത്തന്‍ വളരെ നല്ലതാണ്. തണ്ണിമത്തനിലുള്ള ലൈക്കോപീന്‍ സംയുക്തം കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
വേനല്‍ക്കാലത്ത് കുറഞ്ഞ വിലയ്ക്ക് തണ്ണിമത്തന്‍ വാങ്ങി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് പതിവ്. എന്നാല്‍ അതത്ര നല്ലതല്ല. അന്തരീക്ഷ ഊഷ്മാവാണ് തണ്ണിമത്തന് നല്ലത്.
മുറിച്ച ശേഷം തണ്ണിമത്തന്‍ ഒരിക്കലും ഫ്രിഡ്ജിനുള്ളില്‍ വെക്കരുത്. ഇങ്ങനെ ചെയ്യുന്നത് ബാക്ടീരിയകള്‍ വളരാന്‍ വഴിവെക്കുമെന്നാണ് വിവിധ പഠനങ്ങളില്‍ പറയുന്നത്.