പച്ചമാങ്ങ കഴിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതിന്റെ പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
പച്ചമാങ്ങയിൽ അടങ്ങിയിരിക്കുന്ന മാംഗിഫെറിൻ എന്ന ആന്‍റി ഓക്സിഡന്‍റ് കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ മികച്ചതാണ്.
മഗ്നീഷ്യം, പൊട്ടാസ്യം, എന്നിവയാൽ സമ്പുഷ്ടമായ പച്ച മാങ്ങാ കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.
ഫൈബർ ധാരാളം അടങ്ങിയ പച്ചമാങ്ങ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മലബന്ധം, അസിഡിറ്റി തുടങ്ങിയ ദഹനപ്രശ്‌നങ്ങൾ അകറ്റുന്നു.
പച്ചമാങ്ങയില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോള്‍സ് ക്യാൻസര്‍ സാധ്യത കുറയ്ക്കുമെന്ന് വിദഗ്ധർ പറയുന്നു.
ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളി കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും കരള്‍രോഗങ്ങളെ ചെറുക്കാനും പച്ചമാങ്ങ സഹായിക്കുന്നു.
വിറ്റാമിന്‍ സി, കാത്സ്യം, അയേണ്‍ തുടങ്ങിയവ അടങ്ങിയ പച്ചമാങ്ങാ കഴിക്കുന്നത് വേനൽക്കാലത്ത് അമിതമായ ക്ഷീണം അകറ്റാന്‍ സഹായിക്കും.
വിറ്റാമിന്‍ സി, എ എന്നിവ ധാരാളം അടങ്ങിയ പച്ച മാങ്ങ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.