1 November 2025
Jayadevan A M
Image Courtesy: Unsplash
മലയാളികളുടെ അടുക്കളയില്‍ പച്ചമുളകിന് സവിശേഷസ്ഥാനമാണുള്ളത്. മലയാളികള്‍ക്ക് അത്രത്തോളം പ്രിയമാണ് പച്ചമുളക്.
രുചിക്ക് മാത്രമല്ല ആരോഗ്യത്തിനും ഒരുപാട് ഗുണങ്ങൾ നൽകുന്നു. എരിവ് നൽകുന്ന പ്രധാന സംയുക്തമാണ് കാപ്സെയ്‌സിൻ
കാപ്സെയ്‌സിൻ മെറ്റബോളിസം വര്‍ധിക്കാന്‍ സഹായിക്കുന്നു. കൊഴുപ്പ് എരിച്ചുകളയാന്‍ സഹായിക്കുന്നു. മറ്റ് പല ആരോഗ്യഗുണങ്ങളുമുണ്ട്
കാപ്സൈസിൻ അടങ്ങിയ ഭക്ഷണങ്ങൾ ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡുകളുടെയും അളവ് കുറയ്ക്കാൻ സഹായിക്കുന്നു
കാപ്സൈസിൻ രക്തചംക്രമണം മെച്ചപ്പെടുത്താനും ധമനികളിൽ കൊഴുപ്പ് അടിയുന്നത് കുറയ്ക്കാനും സഹായിച്ചേക്കാമെന്ന് പഠനങ്ങളില്‍ പറയുന്നു
രക്തയോട്ടം മെച്ചപ്പെടുത്തുന്നു, ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു, ദഹനപ്രക്രിയ എളുപ്പമാക്കുന്നു തുടങ്ങിയ ഗുണങ്ങളുമുണ്ട്.
പച്ചമുളക് നല്ലതാണെങ്കിലും മിതമായ അളവിൽ മാത്രമേ ഉപയോഗിക്കാവൂ. അമിതമായി കഴിക്കുന്നത് നെഞ്ചെരിച്ചിൽ, അസിഡിറ്റി തുടങ്ങിയവയ്ക്ക് കാരണമായേക്കാം.
മുകളില്‍ പറഞ്ഞവ ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല. പച്ചമുളക് കൊളസ്‌ട്രോളിനുള്ള മരുന്നിന് പകരമല്ല. ഡോക്ടറുടെ നിര്‍ദ്ദേശം പാലിച്ച് മാത്രം ഭക്ഷണക്രമം നിശ്ചയിക്കുക