15 OCT 2026

NEETHU VIJAYAN

തൊലിയോടുകൂടി പേരയ്ക്ക  കഴിച്ചാൽ  എന്ത് സംഭവിക്കും? 

Image Courtesy: Unsplash

പേരയ്ക്കയുടെ ഉൾഭാഗത്തേക്കാൾ കൂടുതൽ പോഷകങ്ങൾ അടങ്ങിയിരിക്കുന്നത് അതിന്റെ തൊലിയിലാണെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നു.

പേരയ്ക്ക

വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നത് പേരയ്ക്കയുടെ തൊലിയിലാണ്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.   

പോഷകങ്ങൾ

നാരങ്ങയേക്കാൾ നാലിരട്ടി വിറ്റാമിൻ സി പേരയ്ക്കയുടെ തൊലിയിലുണ്ടെന്ന് പറയുന്നു. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ഇരട്ടിയാക്കാൻ സഹായിക്കും.

വിറ്റാമിൻ സി

പേരയ്ക്ക തൊലിയോടുകൂടി കഴിക്കുന്നത് ധാരാളം ഡയറ്ററി ഫൈബർ നൽകുന്നു. ഇത് മലബന്ധം തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

ദഹനം

പേരയ്ക്കയുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാൻ സഹായിക്കുന്നു.

പ്രമേഹം

തൊലിയിലുള്ള വിറ്റാമിൻ സി, എ എന്നിവ ചർമ്മത്തിലെ ചുളിവുകൾ മാറ്റി യുവത്വം നിലനിർത്താൻ സഹായിക്കുന്നു. അതിനാൽ ധൈര്യമായി കഴിക്കാം.

ചർമ്മത്തിന്

ഉയർന്ന ഫൈബറും കുറഞ്ഞ കലോറിയും അടങ്ങിയതിനാൽ തൊലിയോടുകൂടിയ പേരയ്ക്ക കഴിച്ചാൽ പെട്ടെന്ന് വിശപ്പുവരില്ല. അതിനാൽ ശരീരഭാരം നിയന്ത്രിക്കാം. 

ശരീരഭാരം