മെറ്റാബൊളിസം വർധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

15 May 2025

Abdul Basith

Pic Credit: Unsplash

ഉയർന്ന മെറ്റാബൊളിസം പലതരത്തിനുള്ള ആരോഗ്യഗുണങ്ങളാണ് നൽകുക. ഇതിനെ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇവ പരിശോധിക്കാം.

മെറ്റാബൊളിസം

ഗ്രീൻ ടിയിൽ കഫീനും കറ്റെചിനും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഫാറ്റ് ഓക്സിഡേഷൻ മെച്ചപ്പെടുത്തി മെറ്റാബൊളിസം വർധിപ്പിക്കും.

ഗ്രീൻ ടീ

പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയ ഭക്ഷണപദാർത്ഥമാണ് പയർ. കലോറി ബേണിംഗ് വർധിപ്പിച്ച് മെറ്റാബൊളിസം വർധിപ്പിക്കാൻ പയർ സഹായിക്കും.

പയർ

ഇഞ്ചിയിലുള്ള തെർമോജെനിക് പദാർത്ഥങ്ങൾ ശരീരത്തിൻ്റെ ചൂട് വർധിപ്പിക്കും. ഇങ്ങനെ ചൂട് വർധിക്കുമ്പോൾ മെറ്റാബൊളിസവും വർധിക്കും.

ഇഞ്ചി

ചിക്കൻ ദഹിക്കാൻ കൂടുതൽ ഊർജം വേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ചിക്കൻ കഴിക്കുന്നതിലൂടെ മെറ്റാബൊളിസം വർധിപ്പിക്കാനാവും.

ചിക്കൻ

ഓട്ട്സും ക്വിനോവയും പോലുള്ള ഹോൾ ഗ്രെയിൻസ് ദഹനം വർധിപ്പിക്കും. ഇത് കലോറി ബേണിങ് മെച്ചപ്പെടുത്തി മെറ്റാബൊളിസവും വർധിപ്പിക്കും.

ഓട്ട്സ്

കാപ്പിയിലുള്ള കഫീൻ നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കും. ഇതിലൂടെ ഫാറ്റ് ഓക്സിഡേഷനും മെറ്റാബൊളിസവും വർധിക്കുകയും ചെയ്യും.

കാപ്പി

മുളകിലെ കാപ്സൈസിൻ എന്ന പദാർത്ഥം ശരീരോഷ്മാവ് വർധിപ്പിക്കും. ഇതും മെറ്റാബൊളിസം വർധിപ്പിക്കും.

മുളക്