15 MAY 2025

TV9 MALAYALAM

മീൻ കഴിക്കാൻ ഇഷ്ടമില്ലേ! ഇവയിലുണ്ട്  ഒമേഗ-3.

Image Courtesy: FREEPIK

ഒമേഗ-3 ഫാറ്റി ആസിഡുകൾ മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. സാൽമൺ, അയല തുടങ്ങിയ മത്സ്യങ്ങളിലാണ് ഇവ കാണപ്പെടുന്നത്.

ഒമേഗ-3

എന്നാൽ നിങ്ങൾ മത്സ്യം കഴിക്കാൻ ഇഷ്ടപെടുന്നവരല്ലെങ്കിൽ പോഷകസമൃദ്ധവുമായ ഒമേഗ-3-കളടങ്ങിയ മറ്റ് ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

ഭക്ഷണങ്ങൾ

 ചിയ വിത്തുകളിൽ ഒമേഗ-3 ഫാറ്റി ആസിഡായ ആൽഫ-ലിനോലെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. കുടലിന്റെ ആരോഗ്യം, രക്തസമ്മർദ്ദം, വീക്കം എന്നിവ നിയന്ത്രിക്കുന്നു.

ചിയ വിത്തുകൾ

ചണവിത്തിൽ ആൽഫ-ലിനോലെനിക് അടങ്ങിയിട്ടുണ്ട്. അവയിൽ ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള നാരുകളും ലിഗ്നാനുകളും അടങ്ങിയിരിക്കുന്നു.

ചണവിത്ത്

ഒമേഗ-3 ധാരാളമായി അടങ്ങിയ ഒന്നാണ് വാൽനട്ട്. വാൽനട്ട് പതിവായി കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതാണ്.

വാൽനട്ട്

ആൽഗകളിൽ നിന്നെടുക്കുന്ന ആൽഗൽ ഓയിൽ,  മത്സ്യ എണ്ണയുമായി താരതമ്യപ്പെടുത്താമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇവയിൽ ഒമേ​ഗ 3 ധാരാളമുണ്ട്.

ആൽഗൽ ഓയിൽ

കൊറിയൻ പാചകരീതിയിൽ സാധാരണയായി കാണപ്പെടുന്ന പെരില്ല ഓയിൽ പോഷക ഗുണങ്ങൾ സംരക്ഷിക്കുന്നതിന് വളരെ നല്ലതാണ്.

പെരില്ല ഓയിൽ

നിങ്ങൾക്ക് മറ്റെന്തെങ്കിലും ആരോ​ഗ്യ പ്രശ്നമുണ്ടെങ്കിൽ ഒരു ആരോ​ഗ്യ വിദ​ഗ്ധൻ്റെ നിർദ്ദേശപ്രകാരം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക.

വിദ​ഗ്ധർ