17 MAY 2025
TV9 MALAYALAM
Image Courtesy: FREEPIK
വേപ്പിലയും തുളസിയും നിരവധി ആരോഗ്യ ഗുണങ്ങളുള്ളവയാണ്. അതിനാൽ പല മരുന്നുകൾക്കും ഇവ പണ്ടുമുതലെ ഉപയോഗിക്കാറുണ്ട്.
വേപ്പ്, തുളസി, തേൻ എന്നിവ ശക്തമായ പ്രകൃതിദത്ത ഗുണമുള്ളവയാണ്. ഇവ രാവിലെ കഴിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
ഇവ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുകയും മൊത്തത്തിലുള്ള ക്ഷേമം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
വേപ്പും തുളസിയും തേനും, ഇവ മൂന്നും ശരീരത്തെ വൃത്തിയായി സൂക്ഷിക്കുകയും മികച്ച ചർമ്മത്തിനും ക്ഷേമത്തിനും സംഭാവന നൽകുകയും ചെയ്യുന്നു.
തുളസി ദഹനത്തിനും, വേപ്പ് കുടലിനും, തേൻ കുടൽ സൂക്ഷ്മാണുക്കൾക്കും നല്ലതാണ്. വയറു വീർക്കൽ കുറയുകയും പോഷകങ്ങൾ ആഗിരണം ചെയ്യാൻ ഉത്തമവുമാണ്.
വേപ്പും തുളസിയും സ്വാഭാവിക ഡീകോംഗെസ്റ്റന്റുകളാണ്. തേൻ തൊണ്ടയിലെ അസ്വസ്ഥതകൾ അകറ്റും. ചുമ, ജലദോഷം, ആസ്ത്മ എന്നിവ നിയന്ത്രിക്കാൻ ഇവ നല്ലതാണ്.
വേപ്പിലെയും തുളസിയിലെയും ആൻ്റി ബാക്ടീരിയൽ ഗുണങ്ങൾ, തേനിന്റെ മോയ്സ്ചറൈസിംഗ് ഗുണങ്ങൾ എന്നിവ മുഖക്കുരു തടയാനും, പാടുകൾ കുറയ്ക്കാനും സഹായിക്കും.
വേപ്പ് രക്തത്തെ ശുദ്ധീകരിക്കുന്നു, തുളസി കൊളസ്ട്രോൾ കുറയ്ക്കാനും തേനിന് ഊർജ്ജം പകരാനും കഴിയും. അതിലൂടെ ഹൃദയത്തെ കാത്തു സൂക്ഷിക്കുന്നു.